റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കണം –കാനം രാജേന്ദ്രന്‍

കോട്ടയം: വിലയിടിവ് മൂലം ദുരിതംപേറുന്ന കര്‍ഷകരെ സഹായിക്കാന്‍ റബറിനെ കാര്‍ഷികവിളയായി പ്രഖ്യാപിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കാര്‍ഷിക കേരളത്തെ പട്ടിണിയിലാക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി.സി. ജോര്‍ജിന്‍െറയും കര്‍ഷകരുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ടയറുള്‍പ്പെടെയുള്ള കോര്‍പറേറ്റ് വ്യവസായങ്ങളുടെ അസംസ്കൃത വസ്തുവായി മാത്രമാണ് റബറിനെ പരിഗണിക്കുന്നത്. ഇതുമൂലം കാര്‍ഷിക വിളകളുടെ വിലയിടിയുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പാക്കേജിന്‍െറ ഗുണം റബര്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മഹാരാഷ്ട്രയില്‍ പരുത്തികര്‍ഷകര്‍ വിലയില്ലാതെ നട്ടംതിരിഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കോടികളുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. പരുത്തികര്‍ഷകര്‍ക്ക് ലഭിച്ചതുപോലെ പ്രത്യേകപാക്കേജ് റബറിനും കിട്ടാന്‍ കാര്‍ഷികവിളയായി പ്രഖ്യാപിക്കണം. ഇതിനാവശ്യമായ സമ്മര്‍ദം ചെലുത്താന്‍ കേരളത്തിലെ റബര്‍ കര്‍ഷകരോടൊപ്പം കക്ഷിഭേദമന്യേ എല്ലാവരും അണിനിരക്കണം. നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ റബറിനെ കാര്‍ഷികവിളയായി അംഗീകരിച്ച് സാമ്പത്തികനിലപാട് സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്നും കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.