തിരുവനന്തപുരം: സിനിമ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത്. വൈകീട്ട് 3.30ന് സാംസ്കാരിക വകുപ്പാണ് റിപ്പോർട്ട് പുറത്തുവിടുക.
റിപ്പോർട്ടിലുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കു കടക്കാത്ത, ആർ.ടി.ഐ നിയമപ്രകാരം വിലക്കിയ വിവരങ്ങൾ ഒഴിവാക്കിയാണ് 233 പേജുകളുള്ള റിപ്പോർട്ട് പുറത്തുവിടുക. റിപ്പോർട്ട് സമർപ്പിച്ച് നാലു വർഷം ആകുമ്പോഴാണ് വിവരങ്ങൾ പുറത്തുവിടാൻ സർക്കാർ തയാറായത്. വിവരാവകാശ കമീഷണർ ഡോ.എ.എ. അബ്ദുൽ ഹക്കീമിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി.
നടിയെ ആക്രമിച്ച സംഭവത്തെ തുടർന്നാണ് സിനിമ മേഖലയിലെ അസമത്വം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.