തിരുവനന്തപുരം: കേന്ദ്രസര്‍ക്കാറിന്‍െറ ഉന്നത വിദ്യാഭ്യാസ പദ്ധതിയായ രാഷ്ട്രീയ ഉഛതാര്‍ ശിക്ഷാ അഭിയാന്‍ (റുസ) പ്രകാരം സംസ്ഥാനത്തിന് 18 കോടിരൂപ കൂടി അനുവദിച്ചു. നേരത്തേ അനുവദിച്ച 110 കോടിക്ക് പുറമേയാണിത്. 18 കോടിയില്‍ 10.8 കോടി കേന്ദ്രവിഹിതവും 7.2 കോടി സംസ്ഥാനവിഹിതവുമായിരിക്കും. രണ്ട് സര്‍ക്കാര്‍ കോളജുകള്‍ക്കുകൂടി പുതുതായി വികസനഫണ്ട് അനുവദിച്ചു. തിരുവനന്തപുരം ഗവ. വിമെന്‍സ് കോളജ്, ആറ്റിങ്ങല്‍ ഗവ. കോളജ് എന്നിവക്കാണ് പദ്ധതിപ്രകാരം തുക അനുവദിക്കാന്‍ റുസ പ്രോജക്ട് അപ്രൂവല്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.
രണ്ട് കോളജുകള്‍ക്കും രണ്ട് കോടി വീതം രൂപയാണ് അടിസ്ഥാന സൗകര്യവികസനത്തിന് അനുവദിച്ചത്. രണ്ട് കോളജുകള്‍ക്കുമായി അനുവദിച്ച നാല് കോടി രൂപയില്‍ 2.4 കോടി കേന്ദ്ര വിഹിതവും 1.6 കോടി സംസ്ഥാനവിഹിതവുമായിരിക്കും. മോഡല്‍ ഡിഗ്രി കോളജുകളുടെ അപ്ഗ്രഡേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ട് കോളജുകള്‍ക്കും റുസയില്‍ നിന്ന് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
കല്‍പറ്റ എന്‍.എം.എസ്.എം കോളജ്, ഗവ. കോളജ് മൂന്നാര്‍ എന്നിവക്കാണ് നാല് കോടിരൂപ വീതം അനുവദിച്ചത്. രണ്ട് കോളജുകള്‍ക്കുമായി അനുവദിച്ച എട്ട് കോടിയില്‍ 4.8 കോടി കേന്ദ്രവിഹിതവും 3.2 കോടി സംസ്ഥാന വിഹിതവുമാണ്.
ഫാക്കല്‍റ്റി ഇംപ്രൂവ്മെന്‍റ് പദ്ധതി പ്രകാരം കേരളസര്‍വകലാശാലക്ക് ഒരു കോടിയും അനുവദിച്ചു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസമേഖലയിലെ മറ്റ് പദ്ധതികള്‍ക്കായി അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നേരത്തേ സംസ്ഥാനത്തെ നാല് സര്‍വകലാശാലകള്‍ക്ക് 20 കോടി രൂപ വീതവും 15 സര്‍ക്കാര്‍ കോളജുകള്‍ക്ക് രണ്ട് കോടി രൂപ വീതവുമാണ് അനുവദിച്ചത്.
പുതുതായി 18 കോടി രൂപ കൂടി അനുവദിച്ചതോടെ ആകെ തുക 128 കോടിയായി. രണ്ട് മോഡല്‍ കോളജുകളുടെ അപ്ഗ്രഡേഷന് വിശദപദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാനത്തോട് നിര്‍ദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.