ബാര്‍ കോഴ: ഒരു ഘട്ടത്തിലും രാജിവെക്കണമെന്ന ചിന്തയേ ഉണ്ടായിട്ടില്ല -കെ.എം. മാണി

പാലാ: ബാര്‍ കോഴ ആരോപണത്തിന്‍െറ ഒരുഘട്ടത്തിലും രാജിവെക്കണമെന്ന ചിന്തയേ ഉണ്ടായിട്ടില്ളെന്ന് മന്ത്രി കെ.എം. മാണി. ആരോപണം ഉയര്‍ന്നപ്പോഴും ഇപ്പോള്‍ വിജിലന്‍സ് കോടതി ഉത്തരവ് വന്നപ്പോഴും രാജി എന്‍െറ മനസ്സിലത്തെിയില്ളെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആരോപണം രാഷ്ട്രീയപ്രേരിതമാണ്. ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ജനങ്ങള്‍ക്ക് എല്ലാം അറിയാം. സുധീരനും ആന്‍റണിക്കും എപ്പോള്‍ വേണമെങ്കിലും പ്രതികരിക്കാം. അത് അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.