സാക്ഷിയെ ഭീഷണിപ്പെടുത്തിയ നിസാമിന്‍െറ സഹോദരനെതിരെ കേസ്

തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി അനൂപിനെ ഭീഷണിപ്പെടുത്തിയതിന് മുഹമ്മദ് നിസാമിന്‍െറ സഹോദരന്‍ അബ്ദുല്‍ റസാഖിനെതിരെ കേസെടുത്തു. ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമം195 എ പ്രകാരമാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തത്.  അറസ്റ്റ് ഉടനുണ്ടാകും.
ഇക്കഴിഞ്ഞ 26ന് കേസിന്‍െറ വിചാരണ ആരംഭിച്ചപ്പോള്‍ നേരത്തെ മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ നിന്നും വത്യസ്തമായി നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് താന്‍ കണ്ടില്ലന്നാണ് അനൂപ് മൊഴി നല്‍കിയത്. പിറ്റേന്ന് അയാള്‍ ഇത് തിരുത്തി നിസാം ചന്ദ്രബോസിനെ ആക്രമിക്കുന്നത് താന്‍ കണ്ടെന്ന് മുമ്പ് മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയാണ് സത്യമെന്നും കോടതിയില്‍ പറഞ്ഞു. കേസിലെ പ്രതി നിസാമിന്‍െറ സഹോദരന്‍ അബ്ദുല്‍ റസാഖ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് തലേന്ന് മൊഴി മാറ്റിപ്പറഞ്ഞതെന്നും അയാള്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് ചന്ദ്രബോസ് വധക്കേസ് അന്വേഷിച്ച പേരാമംഗലം സി.ഐ പി.സി. ബിജുകുമാര്‍ വിചാരണകോടതിയില്‍ റസാഖിനെതിരെ പരാതി നല്‍കി. പരാതി പരിഗണിച്ച വിചാരണ കോടതി തുടര്‍ നടപടികള്‍ക്കായി അത് ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. ഈ പരാതിയുടെ അടിസ്ഥാനത്തിലുണ്ടായ കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് റസാഖിനെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.