തൃശൂര്‍/മലപ്പുറം: മലപ്പുറം ജില്ലയിലെ 27 പഞ്ചായത്തുകളിലെ 105 ബൂത്തുകളിലും തൃശൂര്‍ ജില്ലയിലെ ഒന്‍പതു ബൂത്തുകളിലും റീ പോളിങ് ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടത്തിനിടെ വോട്ടിങ് യന്ത്രങ്ങള്‍ കൂട്ടത്തോടെ പണിമുടക്കിയതിനത്തെുടര്‍ന്നായിരുന്നു റീപോളിങ് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്.
അതേസമയം, ഇന്ന് റീപോളിംഗ് നടക്കുന്ന മലപ്പുറത്ത് വീണ്ടും വോട്ടിംഗ് യന്ത്രം തകരാറിലായി. ചുങ്കത്തറ പഞ്ചായത്തിലെ കോട്ടേപാടത്താണ് വോട്ടിങ് യന്ത്രം തകരാറിലായത്. തകരാറ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
മലപ്പുറം ജില്ലയിലെ വഴിക്കടവ് (നാല്), പോത്തുകല്‍ (നാല്), ചുങ്കത്തറ (ഒന്ന്), ചെറുകാവ് (ഒന്ന്), പുളിക്കല്‍ (ആറ്), ചേലേമ്പ്ര (രണ്ട്), വണ്ടൂര്‍ (11), പോരൂര്‍ (ആറ്), മമ്പാട് (ഒന്ന്), തൃക്കലങ്ങോട് (മൂന്ന്), പാണ്ടിക്കാട് (ആറ്), തുവ്വൂര്‍ (നാല്), കരുവാരകുണ്ട് (ഒന്ന്), ചീക്കോട് (ഒന്ന്), ആനക്കയം (ഒന്ന്), ആലിപറമ്പ് (നാല്), മേലാറ്റൂര്‍ (നാല്), താഴേക്കോട് (രണ്ട്), അങ്ങാടിപ്പുറം (ആറ്), നിറമരുതൂര്‍ (ഒന്ന്), പുറത്തൂര്‍ (രണ്ട്), വെട്ടം (നാല്), തവനൂര്‍ (രണ്ട്), വട്ടംകുളം (അഞ്ച്), ആലങ്കോട് (ഒമ്പത്), മാറഞ്ചേരി (നാല്), വെളിയങ്കോട് (ഏഴ്) പഞ്ചായത്തുകളിലെ ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പു നടക്കുന്നത്.
തൃശൂര്‍ ജില്ലയിലെ ചേലക്കര, തിരുവില്വാമല, പഴയന്നൂര്‍, ഏങ്ങണ്ടിയൂര്‍, കൈപ്പമംഗലം, അന്നമനട എന്നിവിടങ്ങളിലെ ഓരോന്നും അരിമ്പൂര്‍ പഞ്ചായത്തിലെ രണ്ടും വാര്‍ഡുകളിലാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാ ജില്ലയിലെയും വോട്ടെണ്ണല്‍ ശനിയാഴ്ചതന്നെ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.