കോട്ടയം: ബാര്‍കോഴ വിവാദം യു.ഡി.എഫിനെ ബാധിച്ചില്ളെന്നും പാലായിലെ തെരഞ്ഞെടുപ്പ് വിജയം അതിനുള്ള തെളിവാണെന്നും കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം മാണി. ബാര്‍ കോഴ ചര്‍ച്ചയായിരുന്നുവെങ്കില്‍ അത് പാലായിലെ വിജയത്തെയാണ് ബാധിക്കേണ്ടിയിരുന്നത്. യു.ഡി.എഫിന്‍റെ തോല്‍വിക്ക് പല കാരണങ്ങള്‍ ഉണ്ട്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. പാലായില്‍ യു.ഡി.എഫിന് മികച്ച വിജയം നല്‍കിയ വോട്ടര്‍മാരോട് മാണി നന്ദി പറഞ്ഞു.
20സീറ്റില്‍ യു.ഡി.എഫ്, 3 സീറ്റില്‍ എല്‍.ഡി.എഫ്,1 സീറ്റില്‍ ബി.ജെ.പി,രണ്ട് സീറ്റില്‍ മറ്റുള്ളവര്‍ എന്നിങ്ങനെയാണ് പാലയിലെ വിജയനില. യു.ഡി.എഫിന് ലഭിച്ച 20 സീറ്റില്‍ 17 എണ്ണത്തില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വിജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.