ഡൽഹി സർവകലാശാല: യൂനിയൻ അധ്യക്ഷ പദം എ.ബി.വി.പിയിൽ നിന്ന് പിടിച്ചെടുത്ത് എൻ.എസ്.യു

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ തെ​രഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തി കോൺഗ്രസ് വിദ്യാർഥി സംഘടനയായ എൻ.എസ്.യു. ഏഴു വർഷത്തിനുശേഷം യൂനിയൻ അധ്യക്ഷ പദം സംഘ്പരിവാർ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയിൽനിന്ന് എൻ.എസ്.യു പിടിച്ചെടുത്തു.

1,300 വോട്ടിനാണ് എൻ.എസ്.യുവി​ന്റെ റൗനക്ക് ഖാത്രി വിജയിച്ചത്. ജോയന്റ് സെക്രട്ടറി പോസ്റ്റും എൻ.എസ്.യുവിന് ലഭിച്ചു. അതേസമയം, എൻ.എസ്.യു കഴിഞ്ഞതവണ വിജയിച്ച വൈസ് പ്രസിഡന്റ് പോസ്റ്റിൽ എ.ബി.വി.പി വിജയിച്ചു. സെക്രട്ടറി സ്ഥാനവും എ.ബി.വി.പി നിലനിർത്തി.

സെപ്റ്റംബർ 26ന് നടന്ന യൂനിയൻ തെരഞ്ഞെടുപ്പ് ഫലം ഡൽഹി ഹൈകോടതി തടഞ്ഞതിനെതുടർന്ന് രണ്ടുമാസത്തിനു ശേഷമാണ് പ്രഖ്യാപനം. പ്രചാരണത്തിനിടെ വിദ്യാർഥികൾ പൊതുമുതൽ നശിപ്പിച്ചെന്ന അഭിഭാഷകൻ പ്രശാന്ത് മഞ്ചന്ദയുടെ പരാതിയെതുടർന്ന് കോടതി ഫലം തടഞ്ഞു​വെക്കുകയായിരുന്നു.

കാമ്പസുകൾ പൂർണമായും വൃത്തിയാക്കിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ ഫലപ്രഖ്യാപനത്തിന് ഹൈകോടതി അനുമതി നൽകിയത്. അടുത്തവർഷം ആഗസ്റ്റ് 15 വരെയാണ് പുതിയ യൂനിയ​ന്റെ കാലാവധി. 

Tags:    
News Summary - DUSU Election Result: Cong's Student Wing takes presidency | Who are new office bearers of Delhi University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.