കാസര്‍കോഡ് : ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളില്‍ രണ്ടിടത്ത് എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫും പിടിച്ചെടുത്തു.
കാസര്‍കോഡ് മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫ് 20 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 14 സീറ്റുമായി രണ്ടാം സ്ഥാനത്താണ്. സി.പി.എമ്മിന് ഒരു സീറ്റില്‍ തൃപ്തിപ്പെടേണ്ടി വന്നു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി എല്‍.ഡി.എഫ് പിടിച്ചെടുത്തു. സീറ്റുനില: എല്‍.ഡി.എഫ് 21,യു.ഡി.എഫ് 13, ബി.ജെ.പി 5, സ്വതന്ത്രര്‍ 4
നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ 19സീറ്റുമായി എല്‍.ഡി.എഫ് ഭരണത്തിലേറി. യു.ഡി.എഫിന് 13 സീറ്റാണ് ലഭിച്ചത്.
ജില്ലയിലെ ആറ് ബ്ളോക്ക് പഞ്ചായത്തില്‍ നാലെണ്ണത്തില്‍ എല്‍.ഡി.എഫും രണ്ടെണ്ണത്തില്‍ യു.ഡി.എഫും ജയിച്ചു.
ജില്ലാ പഞ്ചായത്തില്‍ എട്ടിടത്ത് യു.ഡി.എഫും ഏഴിടത്ത് എല്‍.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും വിജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.