പയ്യോളി: തുറയൂരില്‍ സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. തുറയൂര്‍ ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് സ്ഥാനാര്‍ഥി ജനതാദള്‍-യുവിലെ അജീഷ് കൊടക്കാടാണ് (37) വോട്ടെണ്ണല്‍ ദിവസം രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. പയ്യോളി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലത്തൊന്‍ തയാറെടുക്കവെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കൊയിലാണ്ടി ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
യുവജനതാദള്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവും പയ്യോളി അര്‍ബന്‍ ബാങ്ക് ജീവനക്കാരനുമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അജീഷ് 15 വോട്ടിന് തോറ്റതായി ഫലം വന്നു.
എന്നാല്‍, അജീഷിന് അപരനായി മത്സരിച്ചയാള്‍ക്ക് 23 വോട്ട് ലഭിക്കുകയുണ്ടായി.അജീഷിന്‍െറ മൃതദേഹം പയ്യോളിയിലും തുറയൂരിലും പൊതുദര്‍ശനത്തിനുവെച്ചു.
നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു. അജീഷിന്‍െറ മരണവാര്‍ത്തയറിഞ്ഞതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തിലത്തെിയവര്‍ വിജയാഘോഷങ്ങള്‍ നിര്‍ത്തിവെച്ചു.
മൃതദേഹം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പില്‍ സംസ്കരിക്കും. ഭാര്യ: കൃഷ്ണപ്രിയ (എ.എസ്.എം, തുറയൂര്‍ മാവേലി സ്റ്റോര്‍). പിതാവ്: ബാലന്‍ നായര്‍. മാതാവ്: ശ്യാമള. സഹോദരന്‍: അനീഷ് (സയന്‍റിസ്റ്റ്, ഇന്ദോര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.