മാണി രാജിവെക്കാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ല –പി.സി. ജോര്‍ജ്

കൊച്ചി: ബാര്‍ കോഴ വിജിലന്‍സ് കോടതി സ്ഥിരീകരിച്ചിരിക്കെ, മാണി മന്ത്രിപദം ഒഴിയാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാന്‍ കഴിയില്ളെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. ഇക്കാര്യത്തില്‍ അടുത്തദിവസങ്ങളില്‍ കെ.പി.സി.സിതന്നെ കര്‍ശന നിലപാടെടുക്കാനാണ് സാധ്യത. ഹൈകോടതി തീര്‍പ്പുവരുന്നതുവരെയേ നാണംകെട്ടും മന്ത്രിക്ക് തുടരാനാകൂ. ഇതല്ളെങ്കിലും മാണിയെ തുടരാന്‍ കോണ്‍ഗ്രസ് അനുവദിക്കുമെന്ന് തോന്നുന്നില്ളെന്ന് ജോര്‍ജ് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.മാണിയാണ് യു.ഡി.എഫിന്‍െറ തിരിച്ചടിക്ക് കാരണമെന്ന് വ്യക്തമാണ്. മാണിയെ പുറത്തുകളഞ്ഞില്ളെങ്കില്‍ ഉമ്മന്‍ ചാണ്ടിതന്നെ രാജിവെക്കേണ്ട സ്ഥിതിയാണുണ്ടാവുക.

കൂറുമാറ്റം സംബന്ധിച്ച സ്പീക്കറുടെ നടപടിക്രമങ്ങള്‍ സുതാര്യമാകുന്നില്ല. എം.വി.ആര്‍ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച അവധി ചോദിച്ചിട്ട് അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ തന്‍െറ രാജി ഈ ആഴ്ച ഉണ്ടാകും. യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും പറ്റിക്കാനും രാജിയില്‍നിന്ന് ഒഴിയാനുമുള്ള പാഴ്ശ്രമത്തിന്‍െറ ഭാഗമായാണ് പാലായിലെ വിജയത്തിന്‍െറ പേരില്‍ മാണി പായസ വിതരണം നടത്തിയത്. എന്നാല്‍, പായസ വിതരണം രക്ഷിക്കാന്‍ പോകുന്നില്ല. മാണി ഗ്രൂപ്പിന്‍െറ പാലായിലെ ശക്തികേന്ദ്രങ്ങളിലാകെ അവര്‍ക്ക് സീറ്റുകള്‍ നഷ്ടപ്പെട്ടെന്ന് പി.സി. ജോര്‍ജ് ചൂണ്ടിക്കാട്ടി. ഭരണങ്ങാനം, കടനാട്, മുത്തോലി, കരൂര്‍, മീനച്ചില്‍, ളാലം പഞ്ചായത്തുകളിലെല്ലാം മാണി ഗ്രൂപ്പിന് 40 ശതമാനം മുതല്‍ 60 ശതമാനം വരെ സീറ്റുകള്‍ കുറഞ്ഞു. ഈ പഞ്ചായത്തുകളില്‍ 11 സീറ്റ് സെക്കുലറിന് ലഭിച്ചു. മാണിക്ക് ആറ് സീറ്റുണ്ടായിരുന്ന മീനച്ചില്‍ പഞ്ചായത്തില്‍ ഇക്കുറി ഒരെണ്ണം പോലും ലഭിച്ചില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ പാലാ നഗരസഭയില്‍ മാത്രം മാണി 1500 വോട്ടിന് താഴെ പോകുമെന്നും ജോര്‍ജ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.