ഫറോക്ക് നഗരസഭ യു.ഡി.എഫിന്

ഫറോക്ക്: വോട്ടെണ്ണല്‍ ദിവസം വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റീപോളിങ് നടന്ന ഫറോക്ക് മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫിന് ജയം. യു.ഡി.എഫിന്.  35 ാം വാര്‍ഡിലെ (കോതാര്‍തോട്) മൊയ്തീന്‍ കോയ 92 വോട്ടിന് ജയിച്ചു. 38   സീറ്റുള്ള മുനിസിപ്പാലിറ്റിയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യമായ സീറ്റുകളാണ് ലഭിച്ചത്.  അതിനാല്‍ 35ാം വാര്‍ഡിലെ ഫലം നിര്‍ണായകമായിരുന്നു. എല്‍.ഡി.എഫിനും യു.ഡി.എഫിനും 18 വീതവും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

വോട്ടിങ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്നാണ് കോതോര്‍തോട് വാര്‍ഡില്‍ റീപോളിങ് പ്രഖ്യാപിച്ചത്. വോട്ടെടുപ്പ് ദിവസം മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് പുതിയ യന്ത്രത്തിലായിരുന്നു പോളിങ് നടത്തിയത്. എന്നാല്‍, വോട്ടെണ്ണുന്ന ദിവസം ഇത് പ്രവര്‍ത്തിക്കാത്തതിനാല്‍ വോട്ടെണ്ണാനായില്ല.  സാങ്കേതിക വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും ഫലം അറിയാന്‍ കഴിയാത്തതിനെ തുടര്‍ന്ന് റീപോളിങ്ങിന് ശിപാര്‍ശ ചെയ്യുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.