ശക്തമായ നിലപാടുമായി പി.ജെ. ജോസഫ് വിഭാഗം

തൊടുപുഴ: കെ.എം. മാണിയുടെ രാജി ആവശ്യം ശക്തമായിരിക്കെ കേരള കോണ്‍ഗ്രസിലെ പി.ജെ. ജോസഫ് വിഭാഗം ശക്തമായ നിലപാടുകളുമായി മുന്നോട്ട്. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി നേതൃയോഗത്തില്‍ തങ്ങളുടെ അതൃപ്തി ശക്തമായ ഭാഷയില്‍ ഉന്നയിക്കാനാണ് ജോസഫ് വിഭാഗത്തിന്‍െറ തീരുമാനം. പി.ജെ. ജോസഫ് പരസ്യമായി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായിട്ടില്ളെങ്കിലും ഗ്രൂപ്പിന്‍െറ നിലപാട് സുവ്യക്തമാണെന്നും അത് യോഗത്തില്‍ മുഖം നോക്കാതെ പറയുമെന്നും വ്യക്തമാക്കി കഴിഞ്ഞു.

ഇതിനിടെ കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗവും പി.ജെ. ജോസഫ് വിഭാഗക്കാരനുമായ  പി.സി. ജോസഫ് തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പാര്‍ട്ടിയുടെ ജനകീയ മുഖം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി. മാണി നേരത്തേ തന്നെ രാജിവെച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധിയുണ്ടാകുമായിരുന്നില്ളെന്നും മാണി രാജിവെച്ചാല്‍ പ്രധാന വകുപ്പുകള്‍ മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ പി.ജെ. ജോസഫിന് നല്‍കണമെന്നും ആവശ്യം ഉന്നയിച്ചു.

ഒപ്പം സി.എഫ്. തോമസിനെയോ പ്രഫ. ജയരാജിനെയോ മന്ത്രിയാക്കണമെന്ന നിര്‍ദേശവും പി.സി. ജോസഫ് മുന്നോട്ടുവെച്ചു. ബാര്‍ കോഴയില്‍ കുറ്റാരോപിതനായ എക്സൈസ് മന്ത്രി കെ. ബാബു നല്ലപിള്ള ചമയുകയാണെന്ന് പി.സി. ജോസഫ് കുറ്റപ്പെടുത്തി. അതേസമയം, പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിച്ചാല്‍ പ്രതിരോധിക്കേണ്ടി വരുമെന്ന് കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഫ്രാന്‍സിസ് ജോര്‍ജും പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.