മാധ്യമപ്രവര്‍ത്തകര്‍ പിന്നാലെ; പിടികൊടുക്കാതെ മാണി

കൊച്ചി/കോട്ടയം: ഹൈകോടതി വിമര്‍ശത്തിന് തൊട്ടുപിന്നാലെ മാണിയെ തേടിയിറങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടികൊടുക്കാതിരിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു മന്ത്രി. ഹൈകോടതി രൂക്ഷവിമര്‍ശം നടത്തുമ്പോള്‍ പാലായിലെ വസതിയിലുണ്ടായിരുന്നു മാണി. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ഒന്നും പ്രതികരിക്കാതിരുന്ന മാണി ‘വിധിവരട്ടെ എന്നിട്ടാകാം കൂടുതല്‍ വിശദീകരണ’മെന്ന സൂചനനല്‍കി കാറില്‍ കയറി അപ്രത്യക്ഷനായി. അരമണിക്കൂറോളം പാലായിലെ വീട്ടില്‍ ചെലവഴിച്ച മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ മണര്‍കാട് വഴി നാട്ടകം സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ എത്തിയതായി അറിഞ്ഞു. 45 മിനിറ്റുകൊണ്ട് അവിടെ ഓടിയത്തെിയെങ്കിലും വിവരമറിഞ്ഞ് മാണി കുമരകം വഴി എറണാകുളത്തേക്ക് തിരിച്ചു. ഇതറിഞ്ഞ കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകര്‍ ‘ഓപറേഷന്‍ മാണി’ ആരംഭിച്ചു.
മന്ത്രി പാലാരിവട്ടത്തത്തെുമെന്ന വാര്‍ത്ത ചോര്‍ന്നതോടെ മാധ്യമ പ്രവര്‍ത്തകരില്‍ ഒരുവിഭാഗം അങ്ങോട്ട് പാഞ്ഞു. പനങ്ങാട് ബന്ധു വീട്ടിലത്തെുമെന്നറിഞ്ഞതോടെ മറ്റൊരുവിഭാഗം അവിടെയുമത്തെി. പുതിയ വിവരം കിട്ടുന്നതനുസരിച്ച് ചാനലുകളുടെ ഒ.ബി വാനുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഉച്ചക്ക് മൂന്നു മണിയോടെയാണ് മന്ത്രി തൃപ്പൂണിത്തുറ ചോയ്സ് വില്ളേജിലുള്ള മകളുടെ വീട്ടിലുണ്ടെന്ന് ഏറക്കുറെ ഉറപ്പായത്. ആരെയും അകത്ത് കടത്തിവിടാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ തയാറല്ലായിരുന്നു. മന്ത്രി അകത്തുണ്ടോ എന്ന് സ്ഥിരീകരിക്കാനും വിസമ്മതിച്ചു. ഈസമയം കോടതി വിധിയും പകര്‍പ്പും മാണിയുടെ അടുക്കലത്തെി. തുടര്‍ന്ന് അടുത്ത വിശ്വസ്തരായ നേതാക്കളോടും കോട്ടയത്തുണ്ടായിരുന്ന മന്ത്രി പി.ജെ. ജോസഫിനോടും മകളുടെ വസതിയിലത്തൊന്‍ മാണി നിര്‍ദേശിച്ചു.
ഇതിനിടെ, മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്നും ലീഗ് മന്ത്രിമാര്‍ മലപ്പുറത്തുനിന്നും കൊച്ചിയിലേക്ക് തിരിച്ചതായും വി.എം. സുധീരന്‍ എത്തുമെന്നും കൊച്ചിയില്‍ അടിയന്തര യു.ഡി.എഫ് യോഗം ചേരുമെന്നും ടി.വി ചാനലുകളില്‍ ‘ബ്രേക്കിങ് ന്യൂസ്’ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ ‘യോഗം വാര്‍ത്ത’ വ്യാജമാണെന്ന് മനസിലായി. ചീഫ് വിപ്പ് ഉണ്ണിയാടനും മറ്റും കൊച്ചിയിലേക്ക് ‘പുറപ്പെട്ട’ വാര്‍ത്തയും പിന്നാലെ വന്നു. അതോടെ, കേരള കോണ്‍ഗ്രസ്-എം നേതൃയോഗം എവിടെയാകുമെന്നായി ചര്‍ച്ച. മന്ത്രിയുണ്ടെന്ന വിവരമറിഞ്ഞ് കരിങ്കൊടിയുമായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ ചോയ്സ് വില്ളേജിന് സമീപം കേന്ദ്രീകരിച്ചു. ഇനിയും ഇവിടെ തുടരുന്നത് പന്തിയല്ളെന്നറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും വകഞ്ഞുമാറ്റി ഇന്നോവ കാറില്‍ പുറത്തത്തെിയ മാണി രണ്ടു മിനിറ്റില്‍ തീരുന്ന പ്രതികരണത്തില്‍ എല്ലാമൊതുക്കി. വഴിമധ്യേ ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തത്തെുടര്‍ന്ന് യാത്ര പാലാ വഴി തിരുവനന്തപുരത്തേക്കാക്കി.പാലാ രൂപത ബിഷപ്പിനെയും സന്ദര്‍ശിച്ച ശേഷമാണ് മാണി യാത്ര തുടര്‍ന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.