പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവെച്ചു

കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവും സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പുമായ പി.സി ജോര്‍ജ് എം.എല്‍.എ സ്ഥാനം രാജിവെച്ചു. 12ന് രാവിലെ സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറുമെന്ന് കോട്ടയം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി.സി ജോര്‍ജ് അറിയിച്ചു. പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് നല്‍കിയ പരാതിയിന്മേല്‍ 13ാം തീയതി വിധി വരാനിരിക്കെയാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയത്.

ബാര്‍കോഴ കേസില്‍ ഹൈകോടതി വിമര്‍ശത്തിന് വിധേയനായ മന്ത്രി കെ.എം മാണിക്ക്  തന്‍െറ രാജി മാതൃകയാവട്ടേയെന്ന് ജോര്‍ജ് വ്യക്തമാക്കി. ദുഷ്ടനെ പന പോലെ വളര്‍ത്തും, പിന്നെ തളര്‍ത്തും എന്ന വാക്യം പോലെയാണ് മാണിയുടെ നിലവിലെ അവസ്ഥ. ബാര്‍കോഴ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രാജിവെക്കണമെന്നാണ് തന്‍െറ അഭിപ്രായമെന്നും ജോര്‍ജ് പറഞ്ഞു.

ഉചിതമായ സമയത്താണ് തന്‍െറ രാജി. ഭരണം അട്ടിമറിക്കുമെന്നുള്ള മാണിയുടെ ഭീഷണിയില്‍ ഒന്നുമില്ല. മകന്‍ മാത്രമേ മാണിക്കൊപ്പം ഉണ്ടാവുകയുള്ളൂ. ഇടതുപക്ഷത്തേക്ക് മാണിയെ അടുപ്പിക്കില്ളെന്നും അദ്ദേഹത്തിന്‍െറ ഭീഷണിയെ നേരിടാന്‍ കോണ്‍ഗ്രസ് ധൈര്യം കാണിക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.