രാജിക്ക് തയാറായി മാണി; യു.ഡി.എഫ് യോഗം ആരംഭിച്ചു

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ കെ.എം മാണി രാജി സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. രാജിവെക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് അഭിപ്രായം ശക്തമായ സാഹചര്യത്തിലാണ് മാണി രാജിക്ക് തയാറായത്. രാജി ഇന്നു തന്നെ ഉണ്ടാകുമെന്നാണ് സൂചന.

നേരത്തെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് ഘടകകക്ഷികളും മാണി രാജിവെക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം, രാജിയും തുടര്‍വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ ചേരുന്ന യു.ഡി.എഫ് യോഗം ആരംഭിച്ചു.

ഘടകകക്ഷികളെ പിണക്കാനാവില്ലെന്നും യു.ഡി.എഫ് തീരുമാനം പാര്‍ട്ടി അനുസരിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നിര്‍ബന്ധിച്ചുള്ള രാജി ആകരുതെന്നും പാര്‍ട്ടി തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും മാണി യോഗത്തില്‍ പറഞ്ഞയാതയാണ് വിവരം. സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അതേസമയം, പദവികള്‍ രാജിവെക്കില്ളെന്ന് പി.ജെ ജോസഫ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ നിലപാട് സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.