തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻമന്ത്രി കെ.എം മാണിയുംകൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ ഉമ്മൻചാണ്ടി മാണിയുടെ ഒൗദ്യോഗിക വസതിയായ പ്രശാന്തിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചീഫ് വിപ് തോമസ് ഉണ്ണിയാടന്‍റെ രാജിക്കാര്യമാണ് ഇരുവരും ചർച്ച ചെയ്തെന്നാണ് സൂചന. യു.ഡി.എഫ് യോഗത്തിന് ശേഷം തോമസ് ഉണ്ണിയാടന്‍റെ രാജി സംബന്ധിച്ച തീരുമാനമറിയിക്കാമെന്ന് ഉമ്മൻചാണ്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി പി.ജെ.ജോസഫും മന്ത്രി കെ.ബാബുവും ഇന്ന് വസതിയിലെത്തി മാണിയെ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.