കൈവെട്ട്: നാസര്‍ എട്ടുദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍

കൊച്ചി: പ്രഫ. ടി.ജെ. ജോസഫിന്‍െറ കൈവെട്ടിയ സംഭവത്തിലെ പ്രധാന പ്രതിയെ കോടതി എട്ടുദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയ ആലുവ കുഞ്ഞുണ്ണിക്കര മരങ്ങാട്ട് വീട്ടില്‍ എം.കെ. നാസറിനെയാണ് (42) പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്. സന്തോഷ് കുമാര്‍ ഈമാസം 19 വരെ അന്വേഷണസംഘത്തിന്‍െറ കസ്റ്റഡിയില്‍ വിട്ടത്. മറ്റു പ്രതികളെ കണ്ടത്തൊന്‍ നാസറിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമാണെന്ന എന്‍.ഐ.ഐയുടെ വാദം കേട്ടശേഷമാണ് കോടതി അംഗീകരിച്ചത്. ഒളിവില്‍ കഴിയുന്ന സവാദ്, സജില്‍, അസീസ് എന്നിവരുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇയാള്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ ഉപയോഗിച്ച മൊബൈല്‍ കണ്ടെത്തേണ്ടതുണ്ടെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
എന്നാല്‍, പ്രതിയെ കസ്റ്റഡിയില്‍ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും നീണ്ട കസ്റ്റഡി അനുവദിക്കരുതെന്നും നാസറിന്‍െറ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. എന്‍.ഐ.എ സംഘം നാസറിനെ കസ്റ്റഡിയിലെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.