ബാര്‍കോഴ കേസില്‍ ഗുരുതര ആരോപണം ബാബുവിനെതിരെയെന്ന് കെ.എം മാണി

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തനിക്കെതിരെയുള്ളതിനേക്കാള്‍ ഗുരുതരമായ ആരോപണം മന്ത്രി കെ. ബാബുവിനെതിരെയാണെന്ന് കെ.എം മാണി. സി.എന്‍.എന്‍-  െഎ .ബി.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മാണി ഇത് സംബന്ധിച്ച അഭിപ്രായ പ്രകടനം നടത്തിയത്.

എനിക്ക് പണം നല്‍കിയതായി ആരും പറഞ്ഞിട്ടില്ല. എന്‍െറ കേസില്‍ കേട്ടുകേള്‍വി മാത്രമാണ്. എന്നാല്‍ പണം വാങ്ങിയതായി ആരോപണമുള്ളത് ബാബുവിനെതിരെ മാത്രമാണ്. ബാബുവിന് പണം കൊടുത്തതായി ബിജു രമേശ് പറഞ്ഞിട്ടുണ്ടെന്നും മാണി അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ബാര്‍കേസില്‍ ഗൂഢാലോചനയുണ്ടെന്ന് രാജിക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാണി ആവര്‍ത്തിച്ചിരുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവര്‍ അത് കണ്ടെ ത്തണമെന്നും മാണി ആവശ്യപ്പെട്ടിരുന്നു. രാജിക്കു പിന്നാലെ കെ. ബാബു മാണിയെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നു. ബാബുവിനെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വിജിലന്‍സില്‍ ആസൂത്രിത ശ്രമം നടന്നു എന്ന നിഗമനത്തിലേക്കാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.