തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ കെ.എം.മാണിക്കും കെ.ബാബുവിനും രണ്ടുനീതിയെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ. ഒരേ മന്ത്രിസഭയിൽ രണ്ടു മന്ത്രിമാർക്ക് രണ്ടു നീതിയെന്നത് ശരിയായില്ല. ബാര്‍ കോഴ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി നിർവാഹക സമിതിയോഗത്തിലാണ് കുര്യൻ വിമർശമുന്നയിച്ചത്.
ബി.ജെ.പിയോട് കോണ്‍ഗ്രസിന് മൃദു സമീപനമാണെന്ന് കെ.സി വേണുഗോപാലും ടി.എന്‍ പ്രതാപനും യോഗത്തില്‍ ആരോപിച്ചു. വെള്ളാപ്പള്ളി, ബീഫ് വിഷയങ്ങളില്‍ നേതാക്കള്‍ ശക്തമായ നിലപാട് എടുത്തില്ലെന്നും മതേതര വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയെന്നും അവര്‍ പറഞ്ഞു.
സ്ഥാനാർഥി നിർണയം ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അനുസരിച്ചായിരുന്നുവെന്ന് ടി.എൻ.പ്രതാപനും പറഞ്ഞു.
ബാര്‍കോഴ കേസില്‍ തനിക്കെതിരെയുള്ളതിനേക്കാള്‍ ഗുരുതരമായ ആരോപണം മന്ത്രി കെ. ബാബുവിനെതിരെയാണെന്ന് കെ.എം മാണി. സി.എന്‍.എന്‍- െഎ .ബി.എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.