വില്ലേജ് ഓഫിസറടക്കം 14 പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

മാനന്തവാടി: കണിയാരം, ഒണ്ടയങ്ങാടി ഭാഗങ്ങളിലായി പേപ്പട്ടിയുടെ കടിയേറ്റ് വില്ളേജ് ഓഫിസറടക്കം14 പേര്‍ക്ക് പരിക്ക്. സിവില്‍ സര്‍വിസ് കായികമേളയുടെ ഭാഗമായി പരിശീലനം നടത്തുകയായിരുന്ന ചെറുകാട്ടൂര്‍ സ്പെഷല്‍ വില്ളേജ് ഓഫിസര്‍ പൂതാടി കൊല്ലിക്കല്‍ കുമാരനെയാണ് (45) ആദ്യം പേപ്പട്ടി ആക്രമിച്ചത്. രാവിലെ ആറുമണിയോടെ കണിയാരത്തുവെച്ചായിരുന്നു കടിയേറ്റത്.
കാലിനും മുഖത്തും കടിയേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണിയാരം സെന്‍റ് ജോസഫ് ടി.ടി.ഐ വിദ്യാര്‍ഥികളായ അമ്പുകുത്തി ചോയിമൂല കൂവക്കാട്ട് അക്ഷയ് (ഏഴ്), ഓടപ്പുറം ഷിഹാബുദ്ദീന്‍ (ഒമ്പത്), കല്ലുമൊട്ടംകുന്ന് പുത്തന്‍പുരയില്‍ പി.ആര്‍. നന്ദന (10), കല്ലുമൊട്ടംകുന്ന് കാരിക്കാമുകളില്‍ എബിന്‍ (11), കൂനാരത്ത് മുഹമ്മദ് സിനാന്‍ (ഒമ്പത്), സഹോദരി ഫാത്തിമ (ഏഴ്), കണിയാരം സാന്‍ജോ സ്കൂള്‍ വിദ്യാര്‍ഥികളായ താണിക്കുന്നേല്‍ അഭിനവ് (14), സെന്‍റ് തോമസ് കോളജ് വിദ്യാര്‍ഥിനി കല്ലിയോട്ട് കൂരിമണ്ണില്‍ മുബീന (18), മാനന്തവാടി ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥി എടപ്പടി വലിയവീട്ടില്‍ ഷര്‍മി (16), കാട്ടിക്കുളം ഹൈസ്കൂളിലെ പ്ളസ് ടു വിദ്യാര്‍ഥിനി എടപ്പടി കൊല്ലിയില്‍ ശരണ്യ (17), കണിയാരം പുതുശ്ശേരി ശശീന്ദ്രന്‍ (55), എടപ്പടി കൊടിയംകുന്നേല്‍ അഗസ്റ്റ്യന്‍ (61) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടിയേറ്റവര്‍ക്ക് വാക്സിന്‍ നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.