കാരുണ്യ: മാണി കള്ളക്കണക്കുകള്‍ പ്രചരിപ്പിക്കുന്നു –കാനം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍  നാണംകെട്ട് പുറത്തുപോയ കെ.എം. മാണി കള്ളക്കണക്കുകള്‍ പ്രചരിപ്പിച്ച് ജനത്തെ കബളിപ്പിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  കാരുണ്യഫണ്ടിലെ തിരിമറിയും അഴിമതിയും സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1,23,812 പേര്‍ക്ക് കാരുണ്യപദ്ധതിപ്രകാരം 842 കോടി രൂപ നല്‍കിയെന്നാണ് മാണി അവകാശപ്പെടുന്നത്. ലോട്ടറിവിറ്റുവരവിലൂടെ 2,000 കോടിയോളം രൂപ ലഭിച്ചിട്ടിട്ടും 820 കോടിയേ ഇതുവരെ രോഗികള്‍ക്ക് വിതരണം ചെയ്തിട്ടുള്ളൂ. ലോട്ടറിവകുപ്പിലെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം കാരുണ്യഫണ്ടില്‍ ലഭിക്കേണ്ട കോടികള്‍ നഷ്ടമായി. അഴിമതിക്ക് കൂട്ടുനില്‍ക്കാനാവാതെ പല ഐ.എ.എസ് ഉദ്യോഗസ്ഥരും ലോട്ടറി ഡയറക്ടര്‍ സ്ഥാനം ഉപേക്ഷിച്ചു.
കാരുണ്യ ബെനവലന്‍റ് ഫണ്ടിനുവേണ്ടി പതിനായിരക്കണക്കിന് രോഗികള്‍ മാസങ്ങളായി കാത്തിരിക്കുകയാണ്. ഫണ്ട് നല്‍കാത്തതിനെതുര്‍ന്ന് പല ആശുപത്രികളും കാരുണ്യപദ്ധതിയില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. മരുന്നുകമ്പനികള്‍ക്ക് കുടിശ്ശികയായ ഏഴുകോടിയോളം രൂപ നല്‍കാന്‍ ധനവകുപ്പ് തയാറായിട്ടില്ളെന്നും കാനം ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.