മാവോവാദി നേതാവിന്‍െറ കൊടുംപീഡനത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ലണ്ടന്‍: ബ്രിട്ടനിലെ പ്രമുഖ മാവോവാദി നേതാവ് തന്‍െറ സംഘത്തിലെ വനിതകളെ ബലാത്സംഗം ചെയ്യുകയും മകളെ 30 വര്‍ഷം തടവിലിടുകയും ചെയ്തതായി കോടതിയില്‍ വെളിപ്പെടുത്തല്‍. 75കാരനായ അരവിന്ദന്‍ ബാലകൃഷ്ണനെതിരെയാണ് ലണ്ടനിലെ സൗത്വാര്‍ക് ക്രൗണ്‍ കോടതിയില്‍ വിചാരണ നടക്കുന്നത്. സ്ത്രീപീഡനത്തിനും കുട്ടികള്‍ക്കെതിരായ കുറ്റകൃത്യത്തിനും 2013 നവംബറിലാണ് അരവിന്ദന്‍ അറസ്റ്റിലായത്.
ഫാഷിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ ലണ്ടന്‍ കേന്ദ്രമാക്കി കമ്യൂണ്‍ സ്ഥാപിച്ചായിരുന്നു ‘സഖാവ് ബാല’ എന്നറിയപ്പെടുന്ന അരവിന്ദന്‍െറ പ്രവര്‍ത്തനം.
കമ്യൂണില്‍ നിരവധി വനിതാ പ്രവര്‍ത്തകരുണ്ടായിരുന്നു. കമ്യൂണില്‍തന്നെയുള്ള സിയാന്‍ ഡേവീസ് എന്ന സ്ത്രീയില്‍ ജനിച്ച മകളെയാണ് ഇയാള്‍ ക്രൂരമായി മര്‍ദിക്കുകയും തടവിലിടുകയും ചെയ്തത്. കുട്ടിയെ സ്കൂളില്‍ പോകാനോ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനോ സമ്മതിച്ചിരുന്നില്ല. രോഗം വന്നാല്‍ ഡോക്ടറെപ്പോലും കാണിച്ചിരുന്നില്ളെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കിടെ വെളിപ്പെടുത്തി.
അരവിന്ദന്‍െറ മര്‍ദനോപകരണത്തിനുമുന്നില്‍ പേടിച്ചുവിറച്ചാണ് കുട്ടി ബാല്യവും കൗമാരവും കഴിച്ചുകൂട്ടിയത്. 30 വര്‍ഷത്തിനുശേഷം 2005ല്‍ ആദ്യമായി പുറംലോകത്തത്തെുമ്പോള്‍ ഇവര്‍ കടുത്ത പ്രമേഹരോഗബാധിതയായിരുന്നു. നടക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. ഫ്രീഡം ചാരിറ്റി എന്ന സംഘടനയുടെ സഹായത്തോടെ കമ്യൂണിലെ രണ്ട് സ്ത്രീകള്‍ക്കൊപ്പമാണ് ഇവര്‍ മോചിതയായത്. ഇതേതുടര്‍ന്നാണ് കമ്യൂണിലെ പീഡനവിവരം പുറത്തുവന്നത്. കുറ്റാന്വേഷണ വിദഗ്ധരുടെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
കമ്യൂണിലെ മറ്റു മൂന്ന് വനിതാ സഖാക്കളെ ഇയാള്‍ ബലാത്സംഗത്തിനും ലൈംഗികപീഡനത്തിനും വര്‍ഷങ്ങളോളം ഇരയാക്കിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. 69കാരിയായ മലേഷ്യക്കാരിയും 57കാരിയായ അയര്‍ലന്‍ഡുകാരിയും 30കാരിയായ ബ്രിട്ടന്‍ യുവതിയുമാണ് പീഡനത്തിനിരയായത്. കമ്യൂണ്‍ അരവിന്ദന്‍െറ പൂര്‍ണ നിയന്ത്രണത്തിലായതിനാല്‍ സ്ത്രീകള്‍ക്ക് രക്ഷപ്പെടാനായില്ല.
മാനസികവും ശാരീരികവുമായ പീഡനത്തിനിരയായി കടുത്ത ഭീതിയില്‍ അടിമകളെപ്പോലെയാണ് സ്ത്രീകള്‍ കഴിഞ്ഞിരുന്നതത്രെ. തന്‍െറ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടത്തൊന്‍ കമ്യൂണിലുള്ളവരെതന്നെ ചാരന്മാരായും ഇയാള്‍ നിയോഗിച്ചിരുന്നുവത്രെ.  ഇവര്‍ താമസിച്ചിരുന്ന കെട്ടിടം സദാ പൂട്ടിയിട്ടിരിക്കുന്നതിനാല്‍ അകത്തുള്ളവര്‍ക്ക് പുറത്തത്തൊന്‍ വഴികളുണ്ടായിരുന്നില്ല. ഫാഷിസ്റ്റ് ഏജന്‍റുമാരെ തടയാനാണ് കെട്ടിടം പൂട്ടിയിട്ടിരിക്കുന്നതെന്നാണ് ഇയാള്‍ കൂടെയുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്.
തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെക്കുറിച്ചും ചെയര്‍മാന്‍ മാവോയെക്കുറിച്ചുമൊക്കെ ഇയാള്‍ നിരന്തരം ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു.
കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനിന്നതിന്‍െറ പേരില്‍ അരവിന്ദന്‍െറ ഭാര്യ 67കാരിയായ ചന്ദ പാറ്റ്നിയെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് വിട്ടു.
1970കളില്‍ ബ്രിക്സ്റ്റണ്‍ കേന്ദ്രമായി രൂപവത്കരിച്ച വര്‍ക്കേഴ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പിന്‍െറ സ്ഥാപകനായ അരവിന്ദന്‍ ആരെയും ആകര്‍ഷിക്കുന്ന സംഘാടകനും തീപ്പൊരി പ്രഭാഷകനുമായിരുന്നു.
നിരവധി വിദ്യാര്‍ഥികള്‍ ഈ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. എന്നാല്‍, ആരോപണങ്ങള്‍ അരവിന്ദന്‍ നിഷേധിച്ചു. വിചാരണ തുടരും. ഇന്ത്യന്‍ വംശജനായ അരവിന്ദന്‍ സിംഗപ്പൂരിലാണ് വളര്‍ന്നത്. സംഘടനാപ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് ബ്രിട്ടനിലത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.