കൊച്ചി: ദുബൈയില്‍ കാണാതായ ഇടപ്പള്ളി സ്വദേശി സ്മിതയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈകോടതി സി.ബി.ഐക്ക് രണ്ടാഴ്ച കൂടി സമയം അനുവദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമല്ളെന്നും സി.ബി.ഐയെ കേസ് ഏല്‍പിക്കണമെന്നുമാവശ്യപ്പെട്ട് സ്മിതയുടെ പിതാവ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനടുത്ത് അലശക്കോടത്ത് ജോര്‍ജ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ ഉത്തരവ്.
സ്മിതയുടേതെന്ന് കരുതുന്ന മൃതദേഹം നാലുമാസം മുമ്പ് ഷാര്‍ജയിലെ മോര്‍ച്ചറിയില്‍ കണ്ടത്തെിയെങ്കിലും ക്രൈംബ്രാഞ്ച് തുടര്‍നടപടി സ്വീകരിച്ചില്ളെന്ന് ഹരജിയില്‍ പറയുന്നു. 2005 സെപ്റ്റംബര്‍ ഒന്നിന് ദുബൈയില്‍ ഭര്‍ത്താവ് ആന്‍റണിക്കടുത്തത്തെിയ സ്മിതയെ മൂന്നാംതീയതിയാണ് കാണാതായത്. ആന്‍റണിയുടെ നിര്‍ദേശപ്രകാരം വിവാഹസമ്മാനമായി ലഭിച്ച 38 പവന്‍െറ ആഭരണങ്ങളുമണിഞ്ഞാണ് സ്മിത ദുബൈയിലത്തെിയത്.
ആന്‍റണിയും കൂടെ താമസിച്ചിരുന്ന മിനിയെന്ന ദേവയാനിയും ചേര്‍ന്ന് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നശേഷം വിജനമായ പ്രദേശത്ത് തള്ളിയതാകാമെന്നും ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിന്‍െറ റിപ്പോര്‍ട്ട് ഇതുവരെ ക്രൈംബ്രാഞ്ച് ലഭ്യമാക്കിയിട്ടില്ളെന്നും ഹരജിയില്‍ പറയുന്നു.
സ്മിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഭര്‍ത്താവ് പത്താം വര്‍ഷം കസ്റ്റഡിയിലായിരുന്നു. ദേവയാനിയില്‍നിന്ന് മൊഴിയുമെടുത്തിട്ടുണ്ട്. മറ്റ് സാക്ഷികളെ കണ്ടത്തൊനോ മൊഴിയെടുക്കാനോ ശ്രമം നടത്തിയിട്ടില്ല.
ബന്ധപ്പെട്ട രേഖകള്‍ ഷാര്‍ജയില്‍നിന്ന് ഇതുവരെ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടില്ല. കാണാതായ കേസ് കൊലക്കേസാക്കി മാറ്റി രജിസ്റ്റര്‍ ചെയ്തിട്ടില്ല. ക്രൈംബ്രാഞ്ചിന് ഈ കേസ് അന്വേഷിക്കുന്നതില്‍ വേണ്ടത്ര താല്‍പര്യമില്ളെന്ന് സംശയമുണ്ട്. കേരളത്തിലെ ക്രൈംബ്രാഞ്ചിന് വിദേശത്ത് നടന്ന കൊലപാതകക്കേസ് അന്വേഷിക്കുന്നതിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് കൈമാറണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.