ബാർകോഴ: പ്രതിപക്ഷം ആവശ്യപ്പെട്ട കാര്യങ്ങളാണ്​ ഹൈകോടതി ചൂണ്ടിക്കാട്ടിയത്​ –പിണറായി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷം ആവശ്യപ്പെട്ട കാര്യങ്ങളാണ് ഹൈകോടതി ചൂണ്ടിക്കാണിച്ചതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. ആരോപണ വിധേയർ അധികാരത്തിലിരിക്കുമ്പോൾ അഴിമതി കേസിൽ നീതിപൂർവകമായ അന്വേഷണം സാധ്യമല്ല. അത് കൊണ്ടാണ് കോടതിയുടെ നിരീക്ഷണത്തിൽ ബാർ കോഴക്കേസ് അന്വേഷിക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണം നീതിപൂർവകമാവില്ലെന്നും സി.ബി.െഎ അേന്വഷണം നടത്തിക്കൂടെ എന്നുമുള്ള ഹൈകോടതി പരാമർശം പുറത്തുവന്നതിന് പിന്നാലെയാണ് പിണറായിയുടെ ഫേസ്ബുക് പോസ്റ്റ്.

കേസ് അട്ടിമറിക്കാൻ സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥ കോടതി  തുറന്നു കാട്ടുകയാണെന്നും ഉമ്മൻ ചാണ്ടി സർക്കാറിെൻറ ഹീനമുഖമാണ് ഹൈകോടതിയിൽ തകരുന്നതെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.