മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരായ പരാതിയില്‍ അന്വേഷണം എങ്ങുമത്തെിയില്ല

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ മൈക്രോഫിനാന്‍സ് ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ഇഴയുന്നു.
ഒക്ടോബര്‍ 13നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് വി.എസ് പരാതി നല്‍കിയത്. അന്നുതന്നെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ വഴി സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിന് പരാതി കൈമാറി. തുടര്‍ന്ന് നവംബര്‍ അഞ്ചിന് ഇത് ക്രൈംബ്രാഞ്ച് എസ്.പി ശ്രീധരന് കൈമാറുകയായിരുന്നു. എന്നാല്‍, പരാതി കൈപ്പറ്റി രണ്ടാഴ്ച പിന്നിട്ടിട്ടും പ്രാഥമികനടപടികള്‍ പോലും ആരംഭിച്ചിട്ടില്ളെന്നാണ് വിവരം. അന്വേഷണം പരമാവധി വൈകിപ്പിച്ച് കാര്യങ്ങള്‍ വെള്ളാപ്പള്ളിക്ക് അനുകൂലമാക്കാനുള്ള  നീക്കത്തിന്‍െറ ഭാഗമായാണ് ഇതെന്നും ആക്ഷേപമുണ്ട്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള സമത്വമുന്നേറ്റയാത്ര തിങ്കളാഴ്ച ആരംഭിക്കും.
അതേസമയം, കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ വി.എസ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. പൊലീസിലെ ഒരു ഉന്നതന്‍ വെള്ളാപ്പള്ളിയുടെ വിശ്വസ്തനുമായി ദുബൈയില്‍ കൂടിക്കാഴ്ച നടത്തിയതായും വി.എസിന് വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒരു കെട്ടിടനിര്‍മാതാവിന്‍െറ ആതിഥേയത്വത്തിലാണ് പൊലീസ് ഉന്നതനും വെള്ളാപ്പള്ളിയുടെ വിശ്വസ്തനും തങ്ങിയത്. ശാശ്വതീകാനന്ദ കേസിലും മൈക്രോഫിനാന്‍സ് കേസിലും അനുകൂല നിലപാട് കൈക്കൊള്ളണമെന്ന് വെള്ളാപ്പള്ളിയുടെ വിശ്വസ്തന്‍ പൊലീസ് ഉന്നതനോട് ആവശ്യപ്പെട്ടത്രെ.
ഇതുസംബന്ധിച്ച ചില രേഖകളും വി.എസിന് ലഭിച്ചതായാണ് സൂചന. ഇതിന്‍െറ അടിസ്ഥാനത്തിലാകും വി.എസ് കോടതിയെ സമീപിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.