കൊട്ടാരക്കരയിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

കൊട്ടാരക്കര: കൊട്ടാരക്കരയിൽ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. സി.പി.എം പ്രവർത്തകൻ അനോജിനാണ് വെട്ടേറ്റത്. ശനിയാഴ്ച രാത്രി കൊട്ടാരക്കര അമ്പലക്കരയിലായിരുന്നു സംഭവം.

ഗുരുതര പരിക്കേറ്റ അനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പരിക്കേറ്റ അഞ്ച് സി.പി.എം പ്രവർത്തകരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ബൈക്ക് അടക്കം നിരവധി വാഹനങ്ങൾ തകർത്തിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രദേശത്ത് കുറച്ചു ദിവസമായി സംഘർഷം നിലനിന്നിരുന്നു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.