പാർട്ടിയുടെ വാലോ ചൂലോ ആയിട്ടില്ലെന്ന് വെള്ളാപ്പള്ളി; ‘എസ്.എൻ.ഡി.പിയെ ആരും കാവിയും ചുവപ്പും പുതപ്പിക്കേണ്ട’

ചേർത്തല: എസ്.എൻ.ഡി.പി യോഗത്തെ ആരും കാവിയും ചുവപ്പും പുതപ്പിക്കേണ്ടെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിന്​ കാരണം സംസ്ഥാന ​സെക്രട്ടറി ഗോവിന്ദൻ മാഷിനും സി.പി.എമ്മിനും അറിയാം.

എസ്.എൻ.ഡി.പിക്കാരാണ് എൽ.ഡി.എഫ് വോട്ടുകൾ മറിച്ചതെന്ന് നേതാക്കൾ ആരും തന്നോട് പറഞ്ഞിട്ടില്ല. എസ്.എൻ.ഡി.പി സമുദായ സംഘടനയാണ്, രാഷ്ട്രീയ സംഘടനയല്ല. സമുദായത്തിന്റെ ആവശ്യങ്ങൾ വരുമ്പോൾ ഒന്നിച്ചു നിൽക്കണമെന്നേ താൻ പറഞ്ഞിട്ടുള്ളൂ. എസ്.എൻ.ഡി.പിക്കാരുടെ വോട്ടുകൾ ചോർന്നെന്ന് ഗോവിന്ദൻ മാഷ് മനസിലാക്കിയിട്ടുണ്ടെങ്കിൽ അതെങ്ങനെയെന്ന് കണ്ടെത്തി തെറ്റുകൾ തിരുത്തുമെന്ന് കരുതുന്നു.

താൻ അഞ്ചു പതിറ്റാണ്ട്​ മുമ്പേ എൽ.ഡി.എഫായി മത്സരിച്ചിട്ടുണ്ട്. അന്നുമുതൽ ഇടതുപക്ഷത്തോട്​ ചേർന്ന് നിൽക്കുന്നയാളാണ്. പക്ഷേ, ഇതുവരെ പാർട്ടിയുടെ വാലോ ചൂലോ ആയിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

Tags:    
News Summary - No one should blanket SNDP in saffron and red -Vellappally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.