തെങ്കരയില്‍ സായുധ സംഘമത്തെി; മാവോവാദികളെന്ന് സംശയം


മണ്ണാര്‍ക്കാട്: തെങ്കരയില്‍ മാവോവാദികളെന്ന് സംശയിക്കുന്ന സംഘമത്തെി. തെങ്കര പഞ്ചായത്തില്‍ തത്തേങ്ങലം കരിമന്‍ കുന്നിലെ പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ ഓഫിസിന് സമീപമാണ് അഞ്ചംഗ സായുധ സംഘമത്തെിയത്. ശനിയാഴ്ച വൈകീട്ട് ആറോടെ എത്തിയ സംഘം രാത്രി 10 വരെ ഇവിടെ ചെലവഴിച്ചാണ് മടങ്ങിയത്. സൈലന്‍റ്വാലി വനത്തിന്‍െറ ബഫര്‍സോണിനോട് ചേര്‍ന്ന മേഖലയാണിത്. ആദ്യം ഒരാളാണ് വനത്തില്‍ നിന്നിറങ്ങി വന്നതെന്ന് പറയുന്നു. പിന്നീട് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേരും വന്നു. ഇവരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു. ഈ സമയത്ത് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ ഓഫിസില്‍ രാത്രി കാവല്‍ക്കാരായ രണ്ട് പുരുഷന്മാരും മീന്‍ വളര്‍ത്തല്‍ ഫാമിലെ ഒരു ജീവനക്കാരിയുമാണുണ്ടായിരുന്നത്. ഇവരെ സംഘം ഭീഷണിപ്പെടുത്തുകയും ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തതായി പറയുന്നു. പ്രദേശത്തെക്കുറിച്ചും സമീപത്തുള്ള ആദിവാസി കോളനികളെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കിയ സംഘം ഭക്ഷണം കിട്ടാത്തതിനെ തുടര്‍ന്ന് അരി ആവശ്യപ്പെടുകയും സമീപത്തെ വീട്ടില്‍നിന്ന് അരി ശേഖരിച്ച് രാത്രി പത്തോടെ കാട്ടിലേക്ക് മടങ്ങുകയും ചെയ്തതായാണ് പറയുന്നത്. മാവോവാദികള്‍ മടങ്ങിയ ശേഷമാണ് വിവരം പൊലീസിലറിയുന്നത്. പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ജീവനക്കാര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് സി.ഐ മനോജ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തത്തെി വിവരങ്ങള്‍ ശേഖരിച്ചു. പൊലീസ് കാണിച്ച ഫോട്ടോകളില്‍നിന്ന് സംഘത്തിലുണ്ടായിരുന്ന നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കന്യാകുമാരി, വിക്രം ഗൗഢ, സോമന്‍, കാളിദാസന്‍ എന്നിവരുടെ ഫോട്ടോയാണ് പരിസരവാസികള്‍ തിരിച്ചറിഞ്ഞത്. അഞ്ചാമനെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.