കൊച്ചി: ദക്ഷിണ നാവിക സേനയുടെ ആറാമത് മിലിട്ടറി ഫോട്ടോഗ്രഫി പുരസ്കാരം മാധ്യമം കൊച്ചി ബ്യൂറോ ഫോട്ടോഗ്രാഫര്‍ ബൈജു കൊടുവള്ളിക്ക് ലഭിച്ചു. കണ്ണൂര്‍ ഏഴിമല നാവിക അക്കാദമിയില്‍ നടന്ന പാസിങ് ഒൗട്ട് പരേഡിനോടനുബന്ധിച്ചുള്ള മാസ് ഡ്രില്ലിന്‍െറ ചിത്രമാണ് അവാര്‍ഡിനര്‍ഹമായത്. പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
രണ്ടാം സ്ഥാനത്തിനുള്ള വെണ്ടുരുത്തി അവാര്‍ഡിന് ചന്ദ്രിക കൊച്ചി ബ്യൂറോ ഫോട്ടോഗ്രാഫര്‍ നിതിന്‍ കൃഷ്ണനും മൂന്നാം സ്ഥാനത്തിനുള്ള ഗൗഡ അവാര്‍ഡിന് മലയാള മനോരമ കൊച്ചി ബ്യൂറോ ഫോട്ടോഗ്രാഫര്‍ ടോണി ഡൊമിനിക്കും അര്‍ഹരായി. അയ്യായിരം രൂപയും പ്രശസ്തി പത്രവും മൂവായിരം രൂപയും പ്രശസ്തി പത്രവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക്.
കൊടുവള്ളി മുണ്ടുപാലത്തിങ്കല്‍ വീട്ടില്‍ നാരായണന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകനായ ബൈജു കൊടുവള്ളിക്ക് ബെറ്റര്‍ ഫോട്ടോഗ്രാഫി മാഗസിന്‍ അവാര്‍ഡ്, വേള്‍ഡ് ഡെന്‍റല്‍ ഓര്‍ഗനൈസേഷന്‍ അവാര്‍ഡ്, മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ്, കേരളോത്സവം ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ചൈതന്യ ന്യൂസ് ഫോട്ടോഗ്രാഫി അവാര്‍ഡ്, ഫോട്ടോ ഗ്രാഫേഴ്സ് ട്രസ്റ്റ് അവാര്‍ഡ്, ടി.വി. അച്യുതവാര്യര്‍ പരിസ്ഥിതി ഫോട്ടോഗ്രാഫി പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: മിനി. മക്കള്‍: അനയ്, അവനിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.