ഗുരു ദർ​ശനത്തി​െൻറ പേരിൽ വിഭാഗീയത വളർത്തുന്നത്​ ദോഷം ചെയ്യും –ഉമ്മൻചാണ്ടി

തിരുവനന്തപുരം: ശ്രീനാരായണ ദർശനത്തിെൻറ പേരിൽ വിഭാഗീയത വളർത്തുന്നത്  േദാഷം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  ആർ.എസ്.എസിെൻറ വർഗീയ അജണ്ട നടപ്പാക്കാനാണ് വെള്ളാപ്പള്ളി നടേശൻ യാത്ര നടത്തുന്നതെന്ന്  കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. കെ. പി..സി.സി ആസ്ഥാനത്ത് നടന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ യോഗത്തിലാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന സമത്വ മുന്നേറ്റ യാത്രക്കെതിരെ ഇരുവരും രംഗത്തുവന്നത്.

ഗുരുവിെൻറ പേരിൽ വിഭാഗീയത വളർത്താൻ ആഗ്രഹിക്കുന്നത് ബി.ജെ.പിയും ആർ.എസ്.എസുമാണ്. ഗുരു ദർശനത്തെ ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനുള്ള ശ്രമം കേരള സമൂഹം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു ദർശനം തികച്ചും വ്യത്യസ്തമായ രീതിയിൽ ഉപയോഗിക്കുന്നത് ആർക്കും ഗുണം ചെയ്യില്ല. ജാതിക്ക് അതീതമായ മതേതര സമൂഹമായിരുന്നു ഗുരുവിെൻറ ലക്ഷ്യം. ഗുരു ദർശനങ്ങൾ കേരളീയ സമൂഹം മുഴുവൻ ഉൾക്കൊണ്ടതാണ്. ഇതിനെക്കുറിച്ച് പുതിയ തലമുറക്ക്  അറിവു പകരാൻ ഗുരു ദർശനങ്ങൾ പാഠഭാഗത്തിൽ ഉൾപ്പെടുത്തിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.