കാമ്പസില്‍ വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച് തെറിപ്പിച്ചു; ഗുരുതര പരിക്ക്

ശാസ്താംകോട്ട: ക്ളാസ് കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ കാമ്പസിനുള്ളില്‍ ബൈക്കിടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കുകളോടെ കമ്പലടി പുത്തന്‍വിള വീട്ടില്‍ സിദ്ദീഖിന്‍െറ ഭാര്യ സയനയെ (19) കൊല്ലം മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ശാസ്താംകോട്ട ഡി.ബി കോളജ് രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനിയാണ്.

കാമ്പസില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ നിരോധിച്ചിരിക്കെയാണ് സെക്യൂരിറ്റി ഗേറ്റ് മറികടന്നത്തെിയ ബൈക്ക് സയനയെ ഇടിച്ചുവീഴ്ത്തിയത്. തെറിച്ചു വീണതിനത്തെുടര്‍ന്ന് ചെവിയില്‍നിന്ന് രക്തസ്രാവമുണ്ടായി. ഉടന്‍ ശാസ്താംകോട്ട പത്മാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനത്തെുടര്‍ന്ന് കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു.

അപകടകരമായ വേഗത്തില്‍ കോളജ് റോഡിലൂടെ പായുന്ന ബൈക്കുകള്‍ വഴിയാത്രക്കാര്‍ക്ക് നിരന്തര ഭീഷണിയാണെന്നും പരാതിയുണ്ട്. പൊലീസ് സ്റ്റേഷനും കോടതിക്കും താലൂക്കോഫിസിനും മധ്യേയാണ് കോളജ് റോഡ് കടന്നുപോകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.