എല്ലാവര്‍ക്കും തുല്യനീതി നല്‍കാന്‍ സര്‍ക്കാറിന് കഴിയണം –കെ.എം. മാണി

കണ്ണൂര്‍: എല്ലാവര്‍ക്കും തുല്യനീതി നല്‍കാന്‍ സര്‍ക്കാറിന് കഴിയണമെന്ന് മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ.എം. മാണി അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തുല്യനീതി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെങ്കിലും അതിന് കഴിയുന്നില്ല. ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കണം. ജനാധിപത്യ സര്‍ക്കാറിന്‍െറ മുന്‍ഗണനയില്‍ ഒന്നാവണം തുല്യനീതിയെന്നത് -അദ്ദേഹം പറഞ്ഞു.
തറയില്‍നിന്ന് വളര്‍ന്നുവന്ന നേതാവാണ് താനെന്നും പടിപടിയായി പ്രവര്‍ത്തിച്ചാണ് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി തനിക്കെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. പി.ടി. ജോസ് അധ്യക്ഷത വഹിച്ചു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.