കോളജ് വിദ്യാര്‍ഥിനിയെ ബൈക്കിടിച്ച സംഭവം: പ്രതി പിടിയിൽ

എറണാകുളം: ശാസ്താംകോട്ട ഡി.ബി കോളജിൽ ബൈക്കിടിച്ച് വിദ്യാർഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിലെ പ്രതി പിടിയിൽ. അപകടത്തിൽപ്പെട്ട ബൈക്ക് ഒാടിച്ച ശൂരനാട് സ്വദേശി ഹരികുമാറിനെ എറണാകുളത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

വിദ്യാർഥിനിയെ ബൈക്കിടിച്ചിത് മനഃപൂർവമല്ലെന്ന് ഹരികുമാർ പൊലീസിന് മൊഴി നൽകി. സംഭവം യാദൃശ്ചികമാണ്. സുഹൃത്തിനെ വിളിക്കാനാണ് കോളജിലെത്തിയത്. വിദ്യാർഥിനിയെ മുൻപരിചയമില്ല. അപകടത്തിന്‍റെ രൂക്ഷത മനസിലാക്കിയപ്പോൾ ഭയം കൊണ്ടാണ് നാടുവിട്ടതെന്നും ഹരികുമാർ പറഞ്ഞതായി പൊലീസ് അറിയിച്ചു.

നവംബർ 24ന് വൈകിട്ടാണ് കൊല്ലം ശാസ്താംകോട്ട ഡി.ബി കോളജ് രണ്ടാം വര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിനി സയനയെ ക്യാമ്പസിനുള്ളിൽവെച്ച് ബൈക്കിടിച്ചത്. കോളജിൽ സുഹൃത്തിനെ കാണാനെത്തിയ ഹരികുമാർ ഒാടിച്ച  ബൈക്കാണ് വിദ്യാർഥിനിയെ ഇടിച്ചു വീഴ്ത്തിയത്. ഗുരുതര പരിക്കേറ്റ സയനയെ ആന്തരിക രക്തസ്രാവുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. വിദ്യാർഥിനി 48 മണിക്കൂർ നിരീക്ഷണത്തിലാണ്. സംഭവത്തെ തുടർന്ന് ഹരികുമാർ ഒളിവിലായിരുന്നു.

പോരുവഴി സ്വദേശിനിയായ സയന (19) ശ്രീനാരായണ കോളജ് വിദ്യാർഥിനിയായിരിക്കെയാണ് കമ്പലടി പുത്തന്‍വിള വീട്ടില്‍ സിദ്ദീഖ് വിവാഹം കഴിക്കുന്നത്. പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതു കൊണ്ടാണ് സയന ടി.സി വാങ്ങി ശാസ്താംകോട്ട ഡി.ബി കോളജിൽ ചേർന്നത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.