വൈഗ

വയനാടിന്‍റെ നൊമ്പരം പാടി; ഹൃദയം തൊട്ട് വൈഗ

തിരുവനന്തപുരം: ഒറ്റരാത്രി കൊണ്ട് ഉറ്റവരും ഉടയവരും നഷ്ടമായ മുണ്ടക്കൈ-ചൂരല്‍മല നിവാസികളുടെ കണ്ണീരിന്റെ കഥയാണ് ഹൃദയം തൊടുന്ന ആലാപനമികവോടെ വൈഗ കലോത്സവ വേദിയില്‍ അവതരിപ്പിച്ചത്. ഹൈസ്‌കൂള്‍ വിഭാഗം അറബിക് പദ്യം ചൊല്ലലായിരുന്നു വൈഗയുടെ മത്സരയിനം.

കാസര്‍കോട് തുരുത്തിയിലെ ആര്‍.യു.ഇ.എം.എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് വൈഗ. ചൂരല്‍മല ദുരന്തത്തെ ആസ്പദമാക്കി ഷറഫുദ്ദീന്‍ മാഷ് ചിട്ടപ്പെടുത്തിയ കവിതയാണ് വൈഗ ആലപിച്ചത്. വൈഗയുടെ പ്രകടനം കാണികള്‍ നിറഞ്ഞ കൈയ്യടിയോടെ സ്വീകരിച്ചു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളിലെ മീനച്ചിലാര്‍ വേദിയിലായിരുന്നു ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ അറബിക് പദ്യം ചൊല്ലല്‍ നടന്നത്. നാല് ക്ലസ്റ്ററുകളിലായി 14 മത്സരാർഥികളാണ് ഉണ്ടായിരുന്നത്. മുഹമ്മദ് ഇസ്മയില്‍, എം. എന്‍.മൂസ, പി. എ.അഷറഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

കലോത്സവ വിഡിയോ കാണാം

Tags:    
News Summary - Arabic recitation-kerala state school kalolsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.