ചെങ്ങന്നൂര്‍: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടി നിര്‍ദേശം അവഗണിച്ചും പ്രസിഡന്‍റായ സി.പി.എമ്മിലെ ഇ.എന്‍. നാരായണന്‍ രാജിവെച്ചു. രൂക്ഷമായ വിഭാഗീയതയത്തെുടര്‍ന്ന് നിലനിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെയാണ് നാരായണന്‍ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്.
രാവിലെ നാരായണന്‍ പ്രതിനിധാനം ചെയ്യുന്ന എട്ടാം വാര്‍ഡ് ഉള്‍പ്പെടുന്ന പാര്‍ട്ടിയുടെ ചെന്നിത്തല ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതോടൊപ്പം പുതിയ പ്രസിഡന്‍റായി തൃപ്പെരുന്തുറ ലോക്കല്‍ കമ്മിറ്റി അംഗമായ മൂന്നാം വാര്‍ഡ് മെംബര്‍ ഡി. ഗോപാലകൃഷ്ണനെ മത്സരിപ്പിക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവെച്ചു. ഏകകണ്ഠമായിരുന്നു തീരുമാനം.
കഴിഞ്ഞ 19ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ രണ്ടാം വാര്‍ഡ് മെംബര്‍ ജിനു ജോര്‍ജിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് പാര്‍ട്ടി ജില്ലാനേതൃത്വം ആദ്യം തീരുമാനിച്ചിരുന്നത്. തീരുമാനം അംഗീകരിപ്പിക്കാനായി രണ്ട് ലോക്കല്‍ കമ്മിറ്റികളുടെയും സംയുക്തയോഗം തലേന്ന് വിളിച്ചുചേര്‍ത്തെങ്കിലും ഇതിന് കഴിഞ്ഞില്ല. 26ല്‍ 25 അംഗങ്ങളും മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളും ജില്ലാ നേതൃത്വത്തിന്‍െറ തീരുമാനത്തിനെതിരെ നിലപാടെടുക്കുകയായിരുന്നു.
ഇതിനീപിന്നാലെ അടുത്തദിവസം പഞ്ചായത്തില്‍ എട്ട് അംഗങ്ങളില്‍ ഒരു മെംബര്‍ മാത്രമുള്ള സി.പി.ഐയിലെ എല്‍. ജയകുമാരിയെ പ്രസിഡന്‍റാക്കണമെന്ന നിര്‍ദേശവുമായി പാര്‍ട്ടി നേതൃത്വം എത്തി. ഇതാണ് നേതൃത്വത്തിന്‍െറ നിലപാടിനെതിരെ ഉറച്ചുനില്‍ക്കാന്‍ നാരായണനെയും കൂട്ടരെയും പ്രേരിപ്പിച്ചതും നാരായണന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ചതും.
കോണ്‍ഗ്രസ് വിമതന്‍ കെ.പി. സേവ്യറും നാരായണന് വോട്ടുചെയ്തു. ആദ്യം പ്രസിഡന്‍റാക്കാന്‍ സി.പി.എം തീരുമാനിച്ച ജിനു ജോര്‍ജും പിന്നീട് നിര്‍ദേശം വെച്ച എല്‍. ജയകുമാരിയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.