മാന്‍ഹോള്‍ ദുരന്തം: തൊഴിലാളികളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

കോഴിക്കോട്: മലിനജലക്കുഴലിലെ മാന്‍ഹോള്‍ നന്നാക്കുന്നതിടെ ശ്വാസംമുട്ടി മരിച്ച തൊഴിലാളികളുടെ മൃതദേഹം ശനിയാഴ്ച ആന്ധ്രപ്രദേശിലേക്ക് കൊണ്ടുപോകുമെന്ന് തൊഴില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കും പൊലീസിനും കൈമാറി. ആന്ധ്രപ്രദേശിലെ വെസ്റ്റ്ഗോദാവരി സ്വദേശി ബൊമ്മിഡി ഭാസ്കരറാവു (42), ഈസ്റ്റ് ഗോദാവരിയില്‍നിന്നുള്ള നരസിംഹമൂര്‍ത്തി (44) എന്നീ തൊഴിലാളികളാണ് മാന്‍ഹോളില്‍ മരിച്ചത്. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നരസിംഹമൂര്‍ത്തിയുടെ സഹോദരന്‍ പാണ്ഡ്യനും കൂടെ ജോലി ചെയ്യുന്ന മറ്റു തൊഴിലാളികളും ഇവിടെയുണ്ട്. ആന്ധ്രപ്രദേശിലെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലും ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഇവര്‍ കേരളത്തിലേക്കുള്ള യാത്രയിലാണെന്നാണ് വിവരം ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.