മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ മാതാവ് നിര്യാതയായി

മുണ്ടക്കയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ് സെക്രട്ടറി പി.ടി. ചാക്കോയുടെ മാതാവ് മുണ്ടക്കയം തെക്കേമല പഴനിലത്ത് മറിയക്കുട്ടി (93) നിര്യാതയായി. തെക്കേമല പാലൂക്കുന്നേല്‍ കുടുംബാംഗമാണ്. പരേതനായ തോമസ് ആഗസ്തിയാണ് ഭര്‍ത്താവ്. മറ്റ് മക്കള്‍: പി.ടി. ജോസഫ്, പി.ടി. തോമസ്, പി.ടി. അന്നമ്മ (റിട്ട. അധ്യാപിക, സെന്‍റ് മേരീസ്, മേരികുളം), പി.ടി. മേരിക്കുട്ടി (റിട്ട. അധ്യാപിക, ക്രിസ്തുരാജ എച്ച്.എസ്, വലിയതോവാള), പരേതനായ ആഗസ്തി തോമസ്. മരുമക്കള്‍: ത്രേസ്യാമ്മ അഗസ്റ്റിന്‍, ലീലാമ്മ ജോസഫ്, മേരിക്കുട്ടി തോമസ്, ജോസ് തോമസ് പീടികമലയില്‍ (റിട്ട. അധ്യാപകന്‍, സെന്‍റ് മേരീസ് എച്ച്.എസ്, മേരികുളം), ഡോളി (എല്‍.ഐ.സി, തിരുവനന്തപുരം), പരേതനായ ഫിലിപ് മാത്യു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തെക്കേമല സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.