മൂന്നാർ: വോട്ടർമാരെ സ്വാധീനിക്കാൻ പണവുമായി ചെന്ന മൂന്നുപേരെ പൊലീസ് കസ്റ്റയിലെടുത്തു. എ.ഐ.എ.ഡി.എം.കെ പ്രവർത്തകരായ വഞ്ചിയപ്പൻ ഉദുമൽപേട്ട (43), നയമക്കാട് സ്വദേശികളായ അൻപഴകൻ (45), കുമാർ (47) എന്നിവരാണ് പിടിയിലായത്. ദേവികുളം തഹസിൽദാർ കെ.പി. നസീറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കന്നിമല ഫാക്ടറിക്ക് സമീപം വെച്ച് പിടികൂടിയത്. ഇവരെ പൊലീസിന് കൈമാറി. വോട്ടർമാർക്ക് കൈമാറാൻ കൊണ്ടു ചെന്ന 20,000 രൂപയുമുണ്ടായിരുന്നു.
രാവിലെ ഏഴിന് കന്നിമല എസ്റ്റേറ്റിലെ വോട്ടർമാർക്ക് കൈമാറാൻ പണം കൊണ്ടുപോകുന്നതിനിടയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇതേ സ്ഥാനാർഥിക്കുവേണ്ടി വോട്ടുചെയ്യാൻ വോട്ടർമാർക്ക് പണവും വസ്ത്രങ്ങളും വിതരണം ചെയ്ത പരമേശ്വരൻ (28), ബാലസുബ്രഹ്മണ്യൻ (31) എന്നിവർ പിടിയിലായിരുന്നു. ഇവരുടെ പക്കൽ 50,000 രൂപയോളമാണ് ഉണ്ടായിരുന്നത്. പൊലീസിെൻറയും തെരഞ്ഞടുപ്പ് കമീഷെൻറയും നിരീക്ഷണം കൂടുതൽ ഈർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.