തിരുവനന്തപുരം : 20 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. നെടുമങ്ങാട്-ആനാട് വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘമാണ് പിടികൂടിയത്. വിപണയിൽ ഇതിന് മൂന്ന് ലക്ഷം രൂപ വിലവരുമെന്നാണ് കരുതുന്നത്.
പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്ന ആനാട് സ്വദേശി പ്രമോദ് (37) നെ പിടികൂടി. ഓട്ടോറിക്ഷാ ഡ്രൈവറായ പ്രമോദിന്റെ വീട്ടിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പാൻമസാല ഉൽപന്നങ്ങളാണ് എക്സൈസ് സി.ഐ. എസ്.ജി അരവിന്ദിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
പരിശോധനയിൽ 20 ചാക്ക് പാൻമസാല കണ്ടെത്തിയത്.നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലയിലെ കേന്ദ്രീകരിച്ചാണ് വില്പനയുണ്ടായിരുന്നത്. വിതുര, പാലോട്, ഭരതന്നൂർ, കല്ലറ ആര്യനാട് എന്നിവിടങ്ങളിലാണ് കൂടുതലും വിൽപ്പനയുണ്ടായിരുന്നത്. തമിഴ്നാടിൽ നിന്നാണ് കൊണ്ട് വന്നതെന്നാണ് പ്രതി മൊഴി നൽകിയത്. പുകയില ഉൽപന്നങ്ങൾ തെൻമല വഴിയാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.