മൂന്നാര്‍ കൈയേറ്റം ടാറ്റയുടെ ഹരജി തള്ളി; അസ്സല്‍ ആധാരങ്ങള്‍ ഹാജരാക്കണം

കൊച്ചി: കേസന്വേഷണത്തിന്‍െറ ഭാഗമായി ആവശ്യപ്പെടുന്ന അസ്സല്‍ ആധാരങ്ങള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ടാറ്റ ഹാജരാക്കണമെന്ന് ഹൈകോടതി. മൂന്നാറിലെ ഭൂമി കൈയേറ്റക്കേസില്‍ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ ആവശ്യപ്രകാരം അസ്സല്‍ രേഖകള്‍ ഹാജരാക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ ഉത്തരവ്. ഭൂമി തട്ടിപ്പ്, വ്യാജ രേഖ ചമക്കല്‍ കേസുകളിലെ അന്വേഷണത്തിന്‍െറ ഭാഗമായി അസ്സല്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് എസ്. പി നോട്ടീസ് അയച്ചിരുന്നു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരാക്കണമെന്നും മറ്റൊരു ഉത്തരവുണ്ടാകും വരെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇത് തിരിച്ചുനല്‍കേണ്ടതില്ളെന്നുമാണ് കോടതിയുടെ ഉത്തരവ്.
ആദ്യം നോട്ടീസ് നല്‍കിയിട്ടും രേഖകള്‍ ഹാജരാക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്. പി മാര്‍ച്ച് 18ന് മറ്റൊരു നോട്ടീസ് അയച്ചു. വ്യാജ രേഖകളായതിനാലാണ് ഹാജരാക്കാന്‍ മടി കാട്ടുന്നതെന്ന് സംശയമുണ്ടെന്നും ഇനിയും ഹാജരാക്കാത്തപക്ഷം ഭൂമി സംബന്ധമായി കൈവശമുള്ളത് വ്യാജ രേഖകളാണെന്ന നിഗമനത്തിലത്തെി തുടര്‍ നടപടികളെടുക്കുമെന്നും നോട്ടീസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഈ നോട്ടീസ് ഏകപക്ഷീയവും നിയമവിരുദ്ധവും വിവേകശൂന്യവുമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം. കേസെടുത്ത നടപടിയെ എതിര്‍ത്ത് നേരത്തേ ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നതായി സ്പെഷല്‍ ഗവ. പ്ളീഡള്‍ സുശീല ഭട്ട് വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന രേഖകള്‍ നല്‍കണമെന്ന് ഈ ഹരജിയില്‍ കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്ളീഡര്‍ ചൂണ്ടിക്കാട്ടി. കോടതി നടപടിയെ വ്യാപകമായി ടാറ്റ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഐ.ജി വിശദീകരണ പത്രികയും നല്‍കി. അന്വേഷണം കോടതി അനുവാദത്തോടെയാണ് നടക്കുന്നതെന്ന് പത്രികയില്‍ പറയുന്നു. ഒരു വിഷയത്തില്‍ തുടരെ ഹരജി നല്‍കി അന്വേഷണത്തെയും നടപടികളെയും തടസ്സപ്പെടുത്താനാണ് ടാറ്റ ശ്രമിക്കുന്നത്.
ഒരേ വിഷയത്തില്‍ ഒന്നിലേറെ തവണ ഒരേ സ്വഭാവത്തിലുള്ള ഹരജി ഫയല്‍ ചെയ്യരുതെന്ന സുപ്രീം കോടതി വിധി ലംഘിക്കുകയാണ് ഹരജിക്കാര്‍. ആവശ്യപ്പെടുന്ന രേഖകള്‍ കേസുമായി ബന്ധപ്പെട്ട തൊണ്ടി സാധനമാണെന്നും അത് ഹാജരാക്കുന്നതില്‍നിന്ന് ഒഴിവാക്കാനാവില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ടാറ്റ ഗ്ളോബല്‍ ബിവറേജസ് ലിമിറ്റഡ്, കണ്ണന്‍ദേവന്‍ ഹില്‍സ് പ്ളാന്‍േറഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.