കൊച്ചി: ലോകത്തിന്‍െറ ഇന്നത്തെ പോക്കില്‍ താന്‍ ദു$ഖിതനാണെന്ന് യേശുദാസ്. ചാവറ കള്‍ചറല്‍ സെന്‍ററില്‍ നടന്ന പുസ്തക പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം പ്രകാശനം ചെയ്തശേഷം ‘ബിസ്മി’ ചൊല്ലിക്കൊണ്ട് തുടങ്ങിയത് സദസ്സിനെ അതിശയിപ്പിച്ചു. ‘ബിസ്മി’ പറയുന്നതിലല്ല, ഭാഷ അറിയാത്തതിനാലാണ് പ്രശ്നമുണ്ടാകുന്നത്. ഒരു സ്റ്റേജ് പരിപാടിയില്‍ ഉണ്ടായ അനുഭവത്തെ ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞു. പലര്‍ക്കും ‘അല്ലാഹു’ എന്ന പേരിന്‍െറ അര്‍ഥമോ അതിന്‍െറ ഒന്ന് വിശദീകരിക്കാനോ അറിയില്ല. പല കാരണങ്ങളാലും ഉള്‍വലിഞ്ഞ് ‘ആമ’യായി ഇരിക്കാന്‍ ശീലിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ‘നിങ്ങളും കുറെ പുസ്തകം വായിക്കണം. വേണ്ടാത്തത് നിര്‍ഗളിക്കരുത്’ എന്ന് മാധ്യമ പ്രവര്‍ത്തകരോടായി ഓര്‍മിപ്പിച്ചു. തുടര്‍ന്ന് ‘ലാഹോര്‍ എക്സ്പ്രസ്’ പുസ്തകത്തിന്‍െറ രചയിതാവ് ഫാ. സിറിയക് തോമസ് പുസ്തകത്തെപ്പറ്റിയും അതെഴുതാനുണ്ടായ സാഹചര്യവും വിശദീകരിച്ചു. കേരള സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം പുസ്തകം പരിചയപ്പെടുത്തി. തിരക്കഥാകൃത്ത് ജോണ്‍പോള്‍ യേശുദാസില്‍നിന്ന് പുസ്തകം ഏറ്റുവാങ്ങി. ചാവറ കള്‍ചറല്‍ സെന്‍റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണഞ്ചിറ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.