ചർച്ച പൂർത്തിയായി; സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കും -ഉമ്മൻചാണ്ടി

കൊച്ചി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ചർച്ചകൾ പൂർത്തിയായെന്നും സ്ഥാനാർഥികളെ  പ്രഖ്യാപിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

കൊച്ചിയിലെത്തിയ ശേഷം എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്ത ഉമ്മൻ ചാണ്ടി നിഷേധിച്ചു. പ്രത്യേക യോഗമെന്നും ചേർന്നിട്ടില്ലെന്നും നേതാക്കളെ കാണുക മാത്രമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ പിടിവാശിയിൽ ഹൈകമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സുധീരൻ വിട്ടുവീഴ്ചക്ക് തയാറായപ്പോൾ ഉമ്മൻചാണ്ടി കർക്കശ നിലപാട് സ്വീകരിച്ചു. വിട്ടുവീഴ്ച ചെയ്യാതെ മുന്നോട്ട് പോകാനാകില്ല. എന്നാൽ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കില്ലെന്ന് ഹൈകമാൻഡ് വ്യക്തമാക്കിയതായാണ് സൂചന.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.