മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ല -ഉമ്മന്‍ചാണ്ടി

കൊച്ചി: മന്ത്രിമാരെ കളങ്കിതരായി ചിത്രീകരിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചിയില്‍ ചേര്‍ന്ന എ ഗ്രൂപ്പ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് മന്ത്രിമാര്‍ പ്രവര്‍ത്തിച്ചത്. കൂട്ടുത്തരവാദിത്തത്തിന്‍റെ ഭാഗമായാണ് തീരുമാനങ്ങളെടുത്തത്. തനിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലേക്ക് പോകുന്നതിനു മുന്‍പാണ് യോഗത്തില്‍ പങ്കെടുത്തത്.  കെ. ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.