ഇന്ത്യന്‍ പുരോഹിതന്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന

മുംബൈ: യമനില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പുരോഹിതന്‍ ടോം ഉഴുന്നാല്‍ ഉടന്‍ മോചിതനാകുമെന്ന് സൂചന. ഇത് സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയെന്നും ഇദ്ദേഹം സുരക്ഷിതാനാണെന്നുമാണ് ഇന്ത്യന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഡെപ്യൂട്ടി സെക്രട്ടറി ഫാദര്‍ തോമസ് ചിന്നയ്യന്‍ ഞായറാഴ്ച അറിയിച്ചത്.

കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തെ പടിഞ്ഞാറന്‍ യമനിലെ ഏദന്‍ നഗരത്തില്‍ വെച്ച് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. യമനില്‍ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥകേന്ദ്രം ഇസ്ലാമിക് സ്റ്റേറ്റ് ആക്രമിച്ച് 15 പേരെ കൊലപ്പെടുത്തിയ ശേഷമാണ് ഫാ. ടോമിനെ കാണാതായത്. സംഭവത്തെ പോപ് ഫ്രാന്‍സിസ് അപലപിക്കുകയും ചെയ്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.