സരിതയുടെ പേരില്‍ ആരോപണം: തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചന -ഉമ്മന്‍ ചാണ്ടി

കോട്ടയം: സരിതയുടെ കത്തിന്റെ പേരിലെ പുതിയ ആരോപണം തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള അവസാനത്തെ ശ്രമമാണെന്നും ഒരു ശതമാനംപോലും ജനം വിശ്വസിക്കില്ളെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നില്‍ രാഷ്ട്രീയ ശക്തികളാണെന്ന് കരുതുന്നില്ല. മറ്റു പല ശക്തികളും സര്‍ക്കാറിനെതിരെ നീങ്ങുന്നതിന്‍െറ ഭാഗമാണിത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കും. സരിത തന്നെ താന്‍ പിതൃതുല്യനാണെന്ന് പറഞ്ഞിട്ടുള്ളതാണ്. സോളാര്‍ കമീഷന് മുന്നില്‍ താന്‍ നേരിട്ട് ഹാജരായപ്പോള്‍ ഇത്തരം ആരോപണങ്ങളൊന്നും ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി 14 മണിക്കൂര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞയാളാണ് താനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.