നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു; ആരുടെയും ജയമോ പരാജയമോ അല്ല - സുധീരന്‍

തിരുവനന്തപുരം: സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ഹൈകമാന്‍ഡ് തീരുമാനം എന്തുതന്നെയായാലും അത് ആരുടെയും ജയമോ പരാജയമോ അല്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തത്തെിയ അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. താന്‍ ഉന്നയിച്ച വിഷയങ്ങളിലെ ഗൗരവം ഹൈകമാന്‍ഡിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അവ നടപ്പാക്കുന്നതില്‍ ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തെരഞ്ഞെടുപ്പായതിനാല്‍ പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഹൈകമാന്‍ഡ്തീരുമാനം എന്തായാലും പൂര്‍ണമായി അംഗീകരിക്കുമെന്ന് സുധീരന്‍ പറഞ്ഞു.

ഒന്നിച്ചുനിന്നാല്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ച -ഉമ്മന്‍ ചാണ്ടി
കോട്ടയം: ഒന്നിച്ചുനിന്നാല്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ളെന്നും പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വി.എം. സുധീരന്‍ നല്ല കെ.പി.സി.സി പ്രസിഡന്‍റാണ്. ഭരണത്തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. അഞ്ചുവര്‍ഷത്തെ ഭരണത്തിന് ജനങ്ങള്‍ നല്‍കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണ് ഈ തെരഞ്ഞെടുപ്പ്. അടൂര്‍ പ്രകാശ് കോണ്‍ഗ്രസിന്‍െറ സമുന്നത നേതാവാണ്. സ്വതന്ത്രനായി മത്സരിക്കേണ്ട സാഹചര്യം അദ്ദേഹത്തിന് ഉണ്ടാവില്ല. എല്ലാ മന്ത്രിമാരും മത്സരിക്കണമോയെന്ന് പറയേണ്ടത് ഹൈകമാന്‍ഡാണ്. ആരുടെയും സമ്മര്‍ദത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഹൈകമാന്‍ഡ് വഴങ്ങുകയില്ല. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചശേഷം ഉചിതമായ തീരുമാനമാണ് ഹൈകമാന്‍ഡ് എടുക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്‍കാലത്ത് പതിവുള്ള അത്ര തര്‍ക്കങ്ങളില്ല. ഞായറാഴ്ച പുതുപ്പള്ളിയിലെ ജനങ്ങളുടെ അടുത്ത് എത്താനുള്ള തിരക്കുള്ളതുകൊണ്ടാണ് ഡല്‍ഹിയില്‍നിന്ന് മടങ്ങിയതെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.