പൊലീസുകാരനും കിട്ടി പണി; മൊബൈല്‍ഫോണിനു പകരം കിട്ടിയത് ബാര്‍സോപ്പ്

കല്ലറ: ഓണ്‍ലൈന്‍ വഴി മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കമ്പനി ഒടുവില്‍ പൊലീസുകാരനും പണികൊടുത്തു. ഫോണിനായി ഓര്‍ഡര്‍ നല്‍കി കാത്തിരുന്ന പൊലീസുകാരന് ഫോണെന്ന വ്യാജേന അയച്ചുനല്‍കിയത് ബാര്‍സോപ്പ്. 6000 രൂപ നല്‍കിയാണ് ഫോണ്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ലഭിച്ചതാകട്ടെ, 10 രൂപ പോലും വിലയില്ലാത്ത ബാര്‍സോപ്പ്. തനിക്ക് പറ്റിയ അബദ്ധം ഇനിയാര്‍ക്കും പറ്റരുതേയെന്ന് ആഗ്രഹമുണ്ടെങ്കിലും പൊലീസുകാരനായതിനാല്‍ പേരുവെളിപ്പെടുത്തരുതെന്ന അഭ്യര്‍ഥനയോടെയാണ് സംഭവം പുറത്തുപറഞ്ഞത്.

കല്ലറ  ഉണ്ണിമുക്ക്  സ്വദേശിയായ പൊലീസുകാരനാണ് നായകന്‍. ‘ഷോപ് ക്ളൂസ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ സ്ഥാപനത്തില്‍നിന്നാണ് മൈക്രോമാക്സ്  കമ്പനിയുടെ ഫോണിന് ഓര്‍ഡര്‍ ചെയ്തത്. കൊറിയറില്‍ സാധനം വരുമ്പോള്‍ പണം നല്‍കിയാല്‍ മതിയെന്നാണ്  കമ്പനി അധികൃതര്‍ ഇദേഹത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞദിവസം സാധനംവാങ്ങി വീട്ടിലത്തെി കവര്‍ പൊട്ടിച്ചപ്പോഴാണ് മൊബൈലിനുപകരം സോപ്പ് കണ്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.