വിമത പ്രശ്നം കോണ്‍ഗ്രസ് നേതൃത്വം പരിഹരിക്കണം -എം.എം ഹസൻ

തിരുവനന്തപുരം: ചടയമംഗലത്തുണ്ടായ പ്രതിസന്ധി പരിഹരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമെന്ന് സ്ഥാനാര്‍ഥി എം.എം ഹസന്‍. നിലവിലെ സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ തനിക്ക് ഒന്നും ചെയ്യാനില്ല. പ്രാദേശിക വിഷയങ്ങൾ മാത്രം പരിഗണിച്ച് സ്ഥാനാർഥി നിർണയം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ചിതറ മധു സീറ്റ് ലഭിക്കാന്‍ യോഗ്യനാണ്. അടിയുറച്ച പാര്‍ട്ടിക്കാരനെന്ന നിലയില്‍ വിമതനായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അദ്ദേഹം പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാര്‍ അവസാന നിമിഷം ഇറക്കിയ ഉത്തരവുകള്‍ പിന്‍വലിച്ചത് സുധീരന്‍ ആവശ്യപ്പെട്ടത് കൊണ്ട് മാത്രമല്ല. കെ.പി.സി.സി എക്‌സിക്യൂട്ടിവിന്‍റെ തീരുമാനം അനുസരിച്ചായിരുന്നു തീരുമാനമെന്നും ഹസന്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.