മലപ്പുറം: കേരളം ഒരു എം.എല്‍.എയെ തന്നാല്‍ പകരം കേരളത്തിന് ഒരു കേന്ദ്ര മന്ത്രിയെ നല്‍കാമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി. മലപ്പുറം മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ ബി.ജെ.പി ജില്ലാ നേതൃ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളെയും മാറിമാറി പരീക്ഷിച്ച കേരളം ഒരു മാറ്റം ആഗ്രഹിക്കുകയാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച യു.ഡി.എഫിനെയും അക്രമ രാഷ്ട്രീയം പിന്തുടരുന്ന എല്‍.ഡി.എഫിനെയും മടുത്ത ജനം ബി.ജെ.പിയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നത്.
മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വത്തിന് ആദ്യം സ്വന്തം കാര്യവും പിന്നെ തങ്ങളുടെ കുടുംബ കാര്യവുമാണ് വലുത്. എന്നാല്‍, ബി.ജെ.പി നേതാക്കള്‍ക്ക് ആദ്യം രാജ്യവും പിന്നീട് പാര്‍ട്ടിയുമാണ് വലുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മേല്‍വിലാസമില്ലാതായിരിക്കുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാകട്ടെ ലോകത്തുനിന്നു തന്നെ നാമാവശേഷമായിരിക്കുന്നു. ഇപ്പോള്‍ ആദര്‍ശമെല്ലാം പണയം വെച്ച് ബംഗാളില്‍ ഇരുകൂട്ടരും കെട്ടിപ്പുണരുകയാണെന്നും റൂഡി പരിഹസിച്ചു. എന്‍.ഡി.എയുടെ ജില്ലയിലെ 14 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ അദ്ദേഹം അനുമോദിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് കെ. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.